Sunday, June 30, 2019 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 04.42 PM

മനസറിയാന്‍ ഹിപ്‌നോസിസ്

''ചുറ്റുപാടുമുള്ള ഡിസ്‌റ്റേര്‍ബന്‍സുകളില്‍ നിന്നും വ്യക്തി ഏതുകാര്യത്തിലേക്കാണോ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആയതിലേക്ക് ശ്രദ്ധാലുവാകുന്നു. ഈ അവസ്ഥയെ ട്രാന്‍സ് സ്‌റ്റേജ് എന്നു പൊതുവേ പറയാം. ഈ അവസ്ഥയിലേക്ക് വ്യക്തിയെ മാറ്റുന്ന രീതിയെ ഹിപ്‌നോസിസ് ഇന്‍ഡക്ഷന്‍ എന്നു വിളിക്കുന്നു''
uploads/news/2018/09/245583/maglife030918.jpg

എന്‍എന്‍എല്‍പി തെറാപ്പികളുടെ വിജയത്തിന്റെ ഒരു പ്രധാനകാരണം ഹിപ്‌നോസിസിന്റെ ശരിയായ പ്രയോഗം തന്നെ. ഹിപ്‌നോസിസ് പ്രക്രിയയിലൂടെ തെറാപ്പി ചെയ്യുന്ന വ്യക്തിയെ ബോധമനസില്‍ നിന്നും ഉപബോധമനസിലേക്ക് വ്യക്തിയുടെ അറിവോടും സമ്മതത്തോടും കൂടി കടത്തി വിടുന്നു. ഈ അവസ്ഥയില്‍ വ്യക്തി കൂടുതല്‍ ഫോക്കസ്ഡ് ആകുന്നു.

ചുറ്റുപാടുമുള്ള ഡിസ്‌റ്റേര്‍ബന്‍സുകളില്‍ നിന്നും വ്യക്തി ഏതുകാര്യത്തിലേക്കാണോ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആയതിലേക്ക് ശ്രദ്ധാലുവാകുന്നു. ഈ അവസ്ഥയെ ട്രാന്‍സ് സ്‌റ്റേജ് എന്നു പൊതുവേ പറയാം. ഈ അവസ്ഥയിലേക്ക് വ്യക്തിയെ മാറ്റുന്ന രീതിയെ ഹിപ്‌നോസിസ് ഇന്‍ഡക്ഷന്‍ എന്നു വിളിക്കുന്നു.

തെറാപ്പിയുടെ ഭാഗമായി ഹിപ്പ്‌നോസിസ് ഉപയോഗിക്കുന്നതിനെ ഹിപ്‌നോ തെറാപ്പി എന്നു അറിയപ്പെടുന്നു. കലാപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഹിപ്‌നോസിസ് ഉപയോഗിക്കുമ്പോള്‍ അത് സ്‌റ്റേജ് ഹിപ്‌നോസിസ് ആയി മാറുന്നു.

ഹിപ്‌നോസിസും ചില തെറ്റിദ്ധാരണകളും


ഒരു വ്യക്തിയെ ട്രാന്‍സ് സ്‌റ്റേജിലേക്ക് കൊണ്ടുപോയി ആ വ്യക്തിയുടെ ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കാമെന്ന അബദ്ധ ധാരണ പലരിലും കണ്ടിട്ടുണ്ട്. ഇതു ശരിയല്ല. ഒരു വ്യക്തി തന്റെ ഉള്ളിലുള്ള ഏതെങ്കിലും വസ്തുത പുറത്തുപറയണമെങ്കില്‍ അതിനു ആ വ്യക്തി തന്നെ തീരുമാനിക്കണം.

മറ്റൊരു തെറ്റായ ധാരണ ഹിപ്‌നോസിസത്തിലൂടെ വ്യക്തികളെകൊണ്ട് തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാം എന്നതാണ്. ഹിപ്‌നോസിസം ചെയ്യപ്പെടുന്ന വ്യക്തിയുടെ മൂല്യബോധം അനുസരിച്ച് മാത്രമേ ആ വ്യക്തി തെറാപ്പിസ്റ്റിനെ അനുസരിക്കൂ.

ഹിപ്‌നോസിസത്തിന്റെ ഉപയോഗ തലങ്ങള്‍


നേരത്തെ സൂചിപ്പിച്ചതുപോലെ ട്രാന്‍സ് സ്‌റ്റേജിലേക്ക് കടക്കുന്ന വ്യക്തിയില്‍ ശ്രദ്ധയുടെ അളവ് വളരെ ഉയര്‍ന്നതായിരിക്കും. ഇക്കാരണത്താല്‍ തെറാപ്പിസ്റ്റ് നല്‍കുന്ന സജഷന്‍സ് വ്യക്തി പൂര്‍ണമായി മനസിലാക്കുന്നു. അത് നല്ലതാണെങ്കില്‍ തന്റെ മൂല്യബോധത്തിന് നിരക്കുന്നതാണെങ്കില്‍ വ്യക്തി പൂര്‍ണമായും സ്വീകരിക്കുന്നു.

ഉദാഹരണമായി ധൈര്യം കുറഞ്ഞ ഒരു വ്യക്തി തെറാപ്പിസ്റ്റിനെ സമീപിക്കുന്നു എന്നു കരുതുക. ആ വ്യക്തിക്ക് തന്നെ അറിയാം തന്റെ ധൈര്യക്കുറവ് തനിക്ക് പ്രശ്‌നമാണെന്ന്. ഈ അവസ്ഥയില്‍ തെറാപ്പിസ്റ്റ് വ്യക്തിയെ ട്രാന്‍സ് അവസ്ഥയിലേക്ക് കടത്തുന്നു. ധൈര്യപൂര്‍വം ചെയ്യേണ്ടവ അല്ലെങ്കില്‍ ധൈര്യം വര്‍ധിക്കുവാനുള്ള കാര്യങ്ങള്‍ സജഷന്‍സായി വ്യക്തിയുടെ ഉപബോധ മനസിലേക്ക് കടത്തിവിടുന്നു.

ഉപബോധ മനസില്‍ ഉറയ്ക്കുന്ന ഇത്തരം സജഷന്‍സ് വ്യക്തിയുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നു. പെരുമാറ്റത്തിലെ മാറ്റം എന്നത് ധൈര്യപൂര്‍വം കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അതോടെ ആ വ്യക്തിയുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നു.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


ശരിയായ പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റിനെ തന്നെ സമീപിക്കുകയെന്നത് വളരെ പ്രധാനമാണ്. തെറാപ്പിസ്റ്റിന്റെ മൂല്യബോധവും സുപ്രധാനം തന്നെ. ഹിപ്‌നോസിസ് എന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല. എന്നിരുന്നാലും അനേകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണുതാനും.

എന്‍എല്‍പി ഹിപ്‌നോസിസത്തിലൂടെ പരിഹാരം കാണാവുന്ന അവസ്ഥകള്‍മനസിന്റെ സാധാരണ രീതിയിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും (ന്യൂറോസിസ്) ഒരു പരിധി വരെ മറ്റ് തെറാപ്പി മാര്‍ഗങ്ങള്‍ക്കൊപ്പം ഹിപ്‌നോസിസ് ഇന്റര്‍വെന്‍ഷനും നല്‍കാം. സൈക്കോസിസ് അവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ക്ക് മരുന്നിനൊപ്പം ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഹിപ്‌നോതെറാപ്പി നല്‍കുവാന്‍ സാധിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

ഇതു ഫലവത്താണു താനും. സാധാരണ രീതിയിലുള്ള പെരുമാറ്റവൈകല്യങ്ങള്‍, ഭയം, ഉത്കണ്ഠ, ദേഷ്യം, അക്രമസ്വഭാവം, ചില ലൈംഗിക പ്രശ്‌നങ്ങള്‍, പഠനവൈകല്യങ്ങള്‍, സൈക്കോ സൊമാറ്റിക് ഡിസോഡറുകള്‍ ഇവയ്‌ക്കൊക്കെ ഹിപ്‌നോതെറാപ്പി ഫലപ്രദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റ് മേഖലകള്‍ക്കൊപ്പം തന്നെ ഇന്ന് ഹിപ്‌നോതെറാപ്പിയും വളരുന്നു എന്നതും അതുമൂലം അനേകര്‍ക്ക് ആശ്വാസം ലഭിക്കുന്നു എന്നതും സത്യം തന്നെ.

ജസ്റ്റിന്‍ തോമസ്
ട്രെയ്‌നര്‍ ആന്‍ഡ് കൗണ്‍സലര്‍,
എന്‍. എല്‍. പി മാസ്റ്റര്‍ പ്രാക്ടീഷണര്‍, പാലാ

Ads by Google
Monday 03 Sep 2018 04.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW