Wednesday, November 21, 2018 Last Updated 36 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 03.56 PM

കൊല്ലത്ത് ഒഴിവാക്കിയ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ മറവില്‍ പണപ്പിരിവ്

uploads/news/2018/09/245578/rss.jpg

കൊല്ലം: കൊല്ലത്ത് ഒഴിവാക്കിയ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ മറവില്‍ രസീതടിച്ച് പണപ്പിരിവ്. കൊല്ലം, കാവനാട്, കുരീപ്പുഴ, തൃക്കടവൂര്‍, ചാത്തന്നൂര്‍, കുന്നത്തൂര്‍ പ്രദേശങ്ങളിലാണ് പണപ്പിരിവ്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒഴിവാക്കി ശോഭാ യാത്രയ്ക്ക് ചെലവഴിക്കുന്ന പണം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് ബാലഗോകുലം സംസ്ഥാന സമിതി അറിയിച്ചിരുന്നു. ഈ പ്രസ്താവനയുടെ മറവിലാണ് പണപ്പിരിവ്.

പിരിവിനെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തി. പിരിവിന്റെ മാനദണ്ഡം എന്താണെന്നും പിരിച്ച പണം അര്‍ഹതപ്പെട്ടവരില്‍ എത്തുമോ എന്നും ചോദ്യമുയര്‍ന്നു. ഇതേതുടര്‍ന്ന് പിരിവു സംഘം ഒഴിഞ്ഞുമാറി. പിരിവ് ചോദ്യം ചെയ്തവര്‍ക്കെതിരെ ഭീഷണിയും ഉയര്‍ന്നു. ശോഭായാത്രയ്ക്കായി മാറ്റിവയ്ക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ബാലഗോകുലം നിര്‍ദ്ദേശമില്ലായിരുന്നു. അര്‍ഹതപ്പെട്ടവരിലേക്ക് നേരിട്ട് പണം എത്തിക്കുമെന്നാണ് ബാലഗോകുലം സംസ്ഥാന സമിതി അറിയിച്ചിരുന്നത്.

ഇതിന് പിന്നാലെ ആര്‍.എസ്.എസിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ ശോഭായാത്രയ്ക്കായി അച്ചടിച്ച രസീതുമായി പിരിവിന് ഇറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ വീടുകളിലും സ്ഥാപനങ്ങളിലും കയറി പിരിവ് നടത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW