Tuesday, September 11, 2018 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 02.35 PM

രുചികരമായ തക്കാളി ചെറുപയര്‍ സൂപ്പ് തയാറാക്കാം

uploads/news/2018/09/245570/CokryTips030918a.jpg

തക്കാളി ചെറുപയര്‍ സൂപ്പ്

തക്കാളി - 5 കപ്പ് (അരിഞ്ഞത്)
ചെറുപയര്‍ - കാല്‍ കപ്പ്
സവാള - അരക്കപ്പ്
പാല്‍ - 1 കപ്പ്
വെണ്ണണ്ണണ്ണണ്ണ - 1 ടീസ്പൂണ്‍
മല്ലിയിലലല - ആവശ്യത്തിന്
കുരുമുളക് പൊടി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


തക്കാളി, ചെറുപയര്‍ എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഇത് നന്നായി വെന്തുടയണം. വെന്തുവാങ്ങിയ തക്കാളി, ചെറുപയര്‍ എന്നിവ തവികൊണ്ട് നല്ലതുപോലെ ഉടച്ചു കട്ടയില്ലാതാക്കുക. പാനില്‍ വെണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള വഴറ്റുക. സവാള നന്നായി വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന കൂട്ട് ഇതിലക്ക് ഒഴിച്ചു നന്നായി ഇളക്കുക (വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം). പിന്നീട് ഇതിലേക്ക് പാല്‍ ചേര്‍ത്ത് ഇളക്കുക. ഇതു അല്‍പസമയം ഇളക്കി സൂപ്പിന്റെ പാകമാകുമ്പോള്‍ ഉപ്പും കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി ചൂടോടെ കഴിക്കാം.

Ads by Google
Monday 03 Sep 2018 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW