Sunday, November 18, 2018 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 02.30 PM

പ്രളയം വിഴുങ്ങിയ കേരളത്തിന്സഹായവുമായി അസൂസും

asus free service camp kerala

കേരളത്തിന് സഹായവുമായി തായ്‍വാനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ അസൂസും എത്തുകയാണ്. പ്രളയത്തിൽ കേടുപാടുകൾ പറ്റിയ അസൂസ് ഉത്പന്നങ്ങൾ സർവീസ് ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് എല്ലാ അംഗീകൃത സർവീസ് കേന്ദ്രങ്ങളിലും അസുസ് ഒരു ക്യാംപ് സ്ഥാപിക്കും എന്നാണ് റിപ്പോർട്ട്. കമ്പനി ഉപഭോക്താക്കൾക്ക് ലേബർ ചാർജിൽ 100% സൗജന്യമായിട്ടാണ് നൽകുക.

50% കിഴിവാണ് വെള്ളത്തിൽ തകർന്ന ഭാഗങ്ങളുടെ പാർട്സുകൾക്ക് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കേടായ ഭാഗങ്ങൾ മാറ്റി വാങ്ങേണ്ടി വരികയാണെങ്കിൽ മാത്രം അതിന് വരുന്ന വിലയുടെ പകുതി മാത്രം നൽകിയാൽ മതി.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ ഈ ക്യാമ്പ് നടക്കും. വാറണ്ടിയുള്ള ഉപകരണങ്ങളിൽ മാത്രംആയിരിക്കും ഈ 50% ഓഫർ ലഭിക്കുക..അതിനാൽ, നിങ്ങളുടെ ഉപകരണം ഒരു വർഷത്തിന് മേലെ അതായത് വാറന്റി കഴിഞ്ഞത് ആണ് എങ്കിൽ മുഴുവൻ തുകയും നൽകേണ്ടി വരും

Ads by Google
Ads by Google
Loading...
TRENDING NOW