Monday, November 05, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 02.24 PM

അള്‍സര്‍ മാറാന്‍ ആയുര്‍വേദ ചികിത്സ ഫലപ്രദമാണോ? പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ?

uploads/news/2018/09/245567/ayurveda030918a.jpg

അള്‍സര്‍ മാറാന്‍

സസ്യാഹാരം മാത്രം കഴിക്കുന്ന വ്യക്തിയാണ് ഞാന്‍. വയസ് 55. ആറു വര്‍ഷം മുമ്പ് വയറ്റില്‍ വേദനയും എരിച്ചിലും അനുഭവപ്പെട്ടു. പരിശോധിച്ചപ്പോള്‍ അള്‍സറിന്റെ ആരംഭമാണെന്ന് കണ്ടെത്തി. അലോപ്പതി മരുന്ന് കഴിച്ചു രോഗം മാറി. രണ്ടു മാസം മുമ്പ് വീണ്ടും രോഗം തിരിച്ചു വന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ഫലപ്രദമാണോ? പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ?
---- പൊന്നപ്പന്‍ നായര്‍ ,ഇടുക്കി

വയറിന്റെ ഏതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ രോഗ കാരണം കണ്ടെത്താന്‍ എളുപ്പമായിരുന്നു. ആഹാരവുമായി ബന്ധപ്പെട്ടതാണോ വേദനയെന്നും വ്യക്തമല്ല. ആമാശയത്തിലെ ദഹനരസങ്ങളുടെ ഉല്‍പാദനത്തിലുള്ള വ്യതിയാനങ്ങള്‍, ചിലതരം ബാക്ടീരിയയുടെ പ്രവര്‍ത്തനം ഇവകൊണ്ടും അസുഖം ഉണ്ടാകാം. താരാമണ്ഡൂരം ഒരു ടീസ്പൂണ്‍ രാവിലെ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കുക. ഒരു ടീസ്പൂണ്‍ സുകുമാരഘൃതം രാത്രി ഭക്ഷണശേഷം കഴിക്കുക. ഏത്തപ്പഴം, പാല്‍, മാതളനാരങ്ങ, കരിക്കിന്‍വെള്ളം ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ക്രമമായ സമയങ്ങളില്‍ അധികം ഇടവേളകളില്ലാതെ ഭക്ഷണം കഴിക്കുക. എരിവ്, പുളി, എണ്ണയില്‍ വറുത്തവ, കടുപ്പം കൂടിയ ചായ, കാപ്പി, മദ്യം പുകവലി ഇവ ഒഴിവാക്കുക.

Ads by Google
Monday 03 Sep 2018 02.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW