Wednesday, September 26, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 02.08 PM

ഉംറ വിസകൾ ഈ മാസം 11 മുതൽഅനുവദിച്ചു തുടങ്ങു൦ : ഹജ്, ഉംറ മന്ത്രാലയം

uploads/news/2018/09/245566/Gulf030918b.jpg

ജിദ്ദ: ഉംറ വിസകൾഈ മാസം 11 മുതൽഅനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയ ഹജ് തീർഥാടകർ രാജ്യം വിടേണ്ട അവസാന ദിവസം ഈ മാസം 25 (മുഹറം 15 )ആണ്. മുഴുവൻ ഹജ് തീർഥാടകരും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനു മുമ്പു തന്നെ ഉംറ വിസകൾ അനുവദിച്ചു തുടങ്ങുന്നതിനാണ് അധികൃതരുടെ തീരുമാനം .

കഴിഞ്ഞ വർഷം മുതലാണ് മുഹറം മുതൽ ഉംറ വിസ അനുവദിക്കാൻ തുടങ്ങിയത്. സാധ്യമായത്ര വിദേശ തീർഥാടകർക്ക് ഉംറ കർമം നിർവഹിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈകൊണ്ടത് . 2030 ഓടെ വിദേശ ഉംറ തീർഥാടകരുടെ എണ്ണം പ്രതിവർഷം മൂന്നു കോടിയായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ഇതിന്റെ ഭാഗമായാണ് മുഹറം ഒന്നു മുതൽ ഉംറ വിസകൾ അനുവദിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഉംറ സീസണിൽ 70 ലക്ഷത്തോളം തീർഥാടകരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്. ഈ വർഷം 18 ലക്ഷത്തോളം ഹജ് തീർഥാടകരാണ് വിദേശരാജ്യങ്ങളിൽ പുണ്യ ഭൂമിയിൽ നിന്നെത്തിയത്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 03 Sep 2018 02.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW