Monday, September 03, 2018 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.41 PM

ഹ്യോസങ് മിറേജ് 250 ഈ മാസം വിപണിയില്‍ എത്തും

Hyosung Mirage 250 cruiser

ദക്ഷിണ കൊറിയന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ ഹ്യോസങ് പുതിയ മിറേജ് 250 ക്രൂയിസര്‍ മോഡലുമായി ഈ മാസം വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്. കൈനറ്റിക് ഗ്രൂപ്പുമായി ചേര്‍ന്നാണ് രാജ്യത്തു ഹ്യോസങ് മിറേജ് 250 ക്രൂയിസര്‍ മോഡലിനെ എത്തിക്കുന്നത്. അക്വില 250 മോഡലിന് പകരക്കാരനായാണ് പുതിയ മിറേജ് 250 വിപണിയിലെത്തുക.

വേറിട്ട ഡിസൈന്‍ ആയിരിക്കും മിറേജില്‍ ഹ്യോസങ് നൽകുന്നത്. 15 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ടിയര്‍ഡ്രോപ് ശൈലിയിലാണ്. മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും നീളംകുറഞ്ഞ മുന്‍ പിന്‍ മഡ്ഗാര്‍ഡുകളും ഹ്യോസങ് മിറേജിന്റെ ഡിസൈൻ ഫീച്ചറാണ്.

Hyosung Mirage 250 cruiser

250 സിസി V-Twin എഞ്ചിനാണ് ഹ്യോസങ് മിറേജിൻ ലഭിക്കുന്നത്. യൂറോ IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിന് 25.8 bhp കരുത്തും 21.7 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഏകദേശം മൂന്നുലക്ഷം രൂപ ഹ്യോസങ് മിറേജ് 250 -യ്ക്ക് ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

മുന്നോട്ടാഞ്ഞ ഫൂട്ട്‌പെഗുകളും വീതിയേറിയ ഹാന്‍ഡില്‍ബാറും താഴ്ന്നിറങ്ങിയ സീറ്റും ബൈക്കില്‍ ക്രൂയിസര്‍ റൈഡിംഗ് ഉറപ്പുവരുത്തും. സീറ്റ് ഉയരം 710 mm. 19 ഇഞ്ച്, 16 ഇഞ്ച് ടയറുകളിലാണ് ഹ്യോസങ് മിറേജിന്റെ ഒരുക്കം. ബ്രേക്കിംഗിന് മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്കുകളാണ് ഉള്ളത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇരട്ട ചാനല്‍ എബിഎസ് ഉണ്ട്.

Ads by Google
Monday 03 Sep 2018 12.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW