Sunday, February 24, 2019 Last Updated 45 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.22 PM

വീണ്ടും ഒരു കിടിലൻ പ്ലാനുമായി വൊഡാഫോൺ

vodafone

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം വോഡാഫോണിന്റെ പുതിയ പ്ലാനായ 458 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. 3ജി, 4ജി ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം.

റിലയന്‍സ് ജിയോയ്ക്കും എയർടെല്ലിനും കടുത്ത വെല്ലുവിളി ആയിരിക്കും വൊഡാഫോണിന്റെ ഈ പ്ലാൻ.
1.4ജിബി ഡേറ്റ 100 എസ്എംഎസ് പ്രതി ദിനം, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 82 ദിവസത്തെ വാലിഡിറ്റിയില്‍ എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനില്‍ നല്‍കുന്നു. ജിയോയുടെ 448 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

കഴിഞ്ഞ ദിവസമാണ് ഐഡിയ-വോഡാഫോൺ ലയനം പൂർത്തിയായത്. ലയനം പൂർത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന റിക്കാര്‍ഡും എയര്‍ടെല്ലിനെ മറികടന്ന് "വോഡാഫോൺ എെഡിയ ലിമിറ്റഡ്' സ്വന്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW