Sunday, November 11, 2018 Last Updated 32 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.09 PM

സുസുക്കിയുടെ അഡ്വഞ്ചര്‍ ടൂറര്‍ വി-സ്‌ട്രോം 650 വരുന്നു; ബുക്കിംഗ് ആരംഭിച്ചു

 suzuki v strom 650 bookings open at dealer level

സുസൂക്കി വി-സ്‌ട്രോം 650 മിഡ്‌വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിന്റെ അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. രാജ്യത്തെ വിവിധ ഇടങ്ങളില്‍ വി-സ്‌ട്രോം 650 സ്റ്റാന്റേര്‍ഡ് പതിപ്പിന്റെ ഡീലര്‍ഷിപ്പ്തല ബുക്കിങ്ങാണ് ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സുസുക്കി ഈ ബൈക്ക് അവതരിപ്പിച്ചത്. ഇന്ത്യയിലെത്തിയാല്‍ വേര്‍സസ് 650 ആയിരിക്കും വി-സ്‌ട്രോമിന്റെ പ്രധാന എതിരാളി.

ഏകദേശം 6.5 ലക്ഷത്തിനുള്ളിലായിരിക്കും ഇവിടെ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ലിള്‍ ചെയ്താണ് വി-സ്‌ട്രോം എത്തുക. രണ്ടു വേരിയന്റുകളിലാണ് ബൈക്ക് എത്തുന്നത്. ഗ്ലോബല്‍ പതിപ്പിന് സമാനമായി സ്റ്റാന്റേര്‍ഡ് വി-സ്‌ട്രോം 650, വി-സ്‌ട്രോം 650 XT എന്നീ രണ്ടു വേരിയന്റുകളില്‍ വിപണിയിൽ പ്രവേശിക്കുക. ഇതില്‍ സ്റ്റാന്റേര്‍ഡിന്റെ ബുക്കിങ് മാത്രമാണ് ഇപ്പോള്‍ സ്വീകരിച്ച് തുടങ്ങിയത്.

 suzuki v strom 650 bookings open at dealer level

645 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ബൈക്കിൽ ഒരുങ്ങുന്നത്. 8800 ആര്‍പിഎമ്മില്‍ 70 ബിഎച്ച്പി പവറും 66 എന്‍എം ടോര്‍ക്കുമാണ് എൻജിൻ നൽകുന്നത്.. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, ഹൈറ്റ് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, എന്‍ജിന് മുന്നിലെ പ്ലാസ്റ്റിക് പ്രൊട്ടക്ഷന്‍ തുടങ്ങീ നിരവധി സവിശേഷതകളും വാഹനത്തിലുണ്ട്. 24.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഇതില്‍ ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW