Tuesday, November 13, 2018 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 11.44 AM

പുതിയ ഫീച്ചർ ഫോണുകളുമായി ജിവി മൊബൈൽസ് ഇന്ത്യൻ വിപണിയിൽ

jivi

തങ്ങളുടെ മൊബൈൽ ശൃംഖല വിപുലീകരിക്കാൻ ജിവി മൊബൈൽസ് ഇന്ത്യയിലെ പുതിയ ഫീച്ചർ ഫോണുകളെ അവതരിപ്പിച്ചു. S3, N3, ബനാന 6, X93 എന്നീ പേരുകളിൽ എത്തിയിരിക്കുന്ന ഫോണുകൾ ഓൺലൈൻ, ഓഫ് ലൈൻ സ്റ്റോറുകൾ വഴി ലഭ്യമാകും. ക്യാമറ, ഇന്‍റർനെറ്റ്, ഡ്യുവൽ സിം സപ്പോർട്ട്, MP3/MP4, വയർലെസ് എഫ്എം തുടങ്ങിയ ഫീച്ചറുകളും ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.

ലോഞ്ചിനോട് അനുബന്ധിച്ച് വോഡഫോൺ ഉപഭോക്താക്കൾക്കായി 597 രൂപയുടെ അൺലിമിറ്റഡ് കോളുകളും കമ്പനി ഓഫർ ചെയ്തിട്ടുണ്ട്. 1.8 ഇഞ്ച് ഡിസ്പ്ലെ, ഓഡിയോ ജാക്ക്, 1000mAh ബാറ്ററി എന്നിവയുള്ള S3 ഫോണിന് 899രൂപയാണ് വില.

2.4 ഇഞ്ച് ഡിസ്പ്ലെ, 1450mAh ബാറ്ററി, ഡ്യുവൽ സിം, ബ്ലൂടൂത്ത് തുടങ്ങി സവിശേഷതകൾ ഉള്ള N3 ഫോണിന് 1,399രൂപയാണ് വില വരുന്നത്. 2.4 ഇഞ്ച് ഡിസ്പ്ലെ, 1000mAh ബാറ്ററിയുള്ള ബനാന 6 ന് 1,399രൂപയാണ് വില. 1.8 ഇഞ്ച് ഡിസ്പ്ലെ, 2750mAh ബാറ്ററിയുള്ള X93 ഫോണിന് 949 രൂപയാണ് വില.

Ads by Google
Monday 03 Sep 2018 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW