Monday, November 19, 2018 Last Updated 27 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 09.01 AM

26കാരിയായ പ്രമുഖ മോഡല്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

MODEL

ലാഹോര്‍: പ്രമുഖ മോഡലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 26കാരിയായ പാകിസ്താന്‍ മോഡല്‍ അനും തനോലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു അനുമിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് മോഡല്‍ ജീവിച്ചിരുന്നത്.

മാനസികസമ്മര്‍ദം കാരണം അനും ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് നവിദ് അഹ്മദ് പോലീസിനോട് പറഞ്ഞത്. മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോകാനിരിക്കവെയാണ് മോഡല്‍ അത്മഹത്യ ചെയ്തതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഡോക്ടറുടെ പക്കല്‍ പോകാം എന്ന് താന്‍ പറഞ്ഞപ്പോള്‍ മുറിയില്‍ കയറി വാതില്‍ അടച്ച സേഷം അനും തന്റെ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നും ഭര്‍ത്താവ് പറഞ്ഞു.

വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങി കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചുവെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇപ്പോള്‍ ഇതൊരു കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാകില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മോഡലിന്റെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Ads by Google
Monday 03 Sep 2018 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW