Tuesday, September 18, 2018 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 08.28 AM

ഭര്‍ത്തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാന്‍ ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന്റെ നിക്കാ ഹലാല ; മതപുരോഹിതന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ പീഡനാരോപണവുമായി യുവതി

uploads/news/2018/09/245522/nika-halala.jpg

സംഭല്‍: തലാക്ക് ചെയ്ത സ്ത്രീയെ മുത്തലാക്ക് പറഞ്ഞയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനായി മറ്റൊരാള്‍ വിവാഹം ചെയ്ത് മൊഴിചൊല്ലണമെന്ന ആചാരമായ നിക്കാ ഹലാലയ്ക്ക് വിധേയയായ സ്ത്രീക്ക് നേരിടേണ്ടി വന്നത് ദുരനുഭവം. ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാനായി ഭാര്യയെ നിക്കാ ഹലാലയ്ക്ക് വിധേയമാക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. ഭര്‍തൃപിതാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച ശേഷം യുവതിയെ ഭര്‍തൃപിതാവും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃ പിതാവും അമ്മാവനും രണ്ട് മത പുരോഹിതരുമുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ് റജിസ്റ്റര് ചെയ്തു.

മൊറാദാബാദ് ജില്ലയിലെ യുവതിയെ തുതിപുരയിലുള്ള യുവാവ് 2014 ഡിസംബറിലാണ് വിവാഹം ചെയ്തത്. 2015 ഡിസംബര്‍ വരെ യുവതി കഴിഞ്ഞിരുന്നത് ഇയാള്‍ക്കൊപ്പമാണ്. എന്നാല്‍ 2016 ജനുവരിയില്‍ യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പീഡനത്തിന് പരാതി നല്‍കി. എന്നാല്‍ 2016 ഡിസംബറില്‍ ഇരുവരും സമവായത്തില്‍ എത്തുകയും ഭര്‍തൃവീട്ടിലേക്ക് യുവതി മടങ്ങുകയും ചെയ്തു.

ഇവരുടെ വിവാഹ ബന്ധം വേര്‍പെട്ടെന്നും യുവതി നിക്കഹലാലയ്ക്ക് വിധേയയാകണമെന്നും മതപുരോഹിതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഒടുവില്‍ ചടങ്ങിനായി ഭര്‍തൃപിതാവിനെ വിവാഹം ചെയ്യുകയും ഉടന്‍ മൊഴിചൊല്ലി ബന്ധം വേര്‍പിരിഞ്ഞ് ഭര്‍ത്താവുമായി വീണ്ടും ഒരുമിച്ച് ജീവിക്കാമെന്നും ഇവര്‍ പറഞ്ഞു. ഇത് പ്രകാരം യുവതിയെ ഭര്‍തൃപിതാവ് വിവാഹം ചെയ്തു. എന്നാല്‍ വിവാഹത്തിന് ശേഷം യുവതിയെ മുറിയില്‍ പൂട്ടിയിടുകയും ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അമ്മാവനും തുടര്‍ന്ന് ഭര്‍ത്താവും യുവതിയെ ബലാത്സംഗം ചെയ്തു. ഇതില്‍ യുവതി ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതി നല്‍കിയിരുന്നതായും യുവതി പറഞ്ഞതായി പോലീസ് പറഞ്ഞു. തന്റെ കുടുംബത്തിന് ഭര്‍ത്താവില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും വധഭീഷണി ഉണ്ടായതായും യുവതി പറയുന്നു. പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Ads by Google
Monday 03 Sep 2018 08.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW