Monday, November 19, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 07.19 AM

ബിഷപ്പ് പറഞ്ഞതെല്ലാം പച്ചക്കള്ളം ; തെളിവുകള്‍ ശേഖരിച്ചു, അറസ്റ്റ് അനിവാര്യം ; ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി ഇന്നറിയാം

uploads/news/2018/09/245513/bishop.jpg

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായെന്നും ഇനി അറസ്റ്റാണു വേണ്ടതെന്നും അന്വേഷണസംഘം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഇന്നു പോലീസ് ഉന്നതതല യോഗം ചേരും. രണ്ടായിരത്തോളം പേജുള്ള അന്വേഷണ നിഗമനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും.

തീരുമാനം അനുകൂലമെങ്കില്‍ ബിഷപ്പിനെ ഇവിടേക്കു വിളിപ്പിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അറസ്റ്റ് അനിവാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ െവെക്കം ഡിെവെ.എസ്.പി. സുഭാഷ് യോഗത്തില്‍ അറിയിക്കും. ഐ.ജിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഐ.ജിയുടെ അനുമതി ലഭിക്കുന്നപക്ഷം, മൂന്നു ദിവസത്തിനകം ഹാജരാകാനാകും ബിഷപ്പിനോട് ആവശ്യപ്പെടുക. അദ്ദേഹം സഹകരിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

അദ്ദേഹം വരില്ലെങ്കില്‍മാത്രമെ അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്കു പോകൂ. കഴിഞ്ഞ 13-നു ചോദ്യംചെയ്തപ്പോള്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴി പൂര്‍ണമായും കളവാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതു തെളിയിക്കാന്‍ മതിയായ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. െലെംഗികപീഡനം സംബന്ധിച്ച് കന്യാസ്ത്രീ നല്‍കിയ മൊഴി പ്രകാരമുള്ള തെളിവുകളും ശേഖരിച്ചു. മൂന്നു ഘട്ടങ്ങളിലായി മൂന്നുതവണ കന്യാസ്ത്രീയുടെ മൊഴിയെടുക്കല്‍ പോലീസ് നടത്തിയിരുന്നു.

കന്യാസ്ത്രീ ചങ്ങനാശേരി സി.ജെ.എം. കോടതിയില്‍ കൊടുത്ത മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുപതോളം തെളിവുകള്‍ ബിഷപ്പിന് എതിരാണെന്ന് പോലീസ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിലേക്കു കടക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. എന്നാല്‍, വധശ്രമ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതിനിടെ, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനെന്നാരോപിക്കപ്പെട്ട ഷോബി ജോര്‍ജിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷോബിയുടെ മൊഴി.

ജലന്ധറില്‍ പോയിട്ടില്ലെന്നും വാഹനം വാങ്ങാന്‍ ഒരിക്കല്‍ പഞ്ചാബില്‍ പോയിരുന്നതായും ഷോബി പറഞ്ഞു. ഇതു പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉടന്‍ ബിഷപ് അറിയുന്നതില്‍ അന്വേഷണസംഘം അസംതൃപ്തരാണ്. ഇക്കാര്യത്തില്‍ നടപടി വേണമെന്നും സംഘം ഇന്നു പോലീസ് നേതൃത്വത്തോട് ആവശ്യപ്പെടും.

ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ് അനില്‍ ജോസഫ് തോമസ് കൂട്ടോയ്‌ക്കൊപ്പം ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേതൃത്വം നല്‍കിയ ആറു രൂപതകളുടെ യുവജനസമ്മേളനം ഇന്നലെ ജലന്ധര്‍ രൂപതയില്‍ നടന്നു. ചണ്ഡീഗഡ് രൂപത ബിഷപ് മാര്‍ ഇഗ്നേഷ്യസ് മക്രാനയും സമ്മേളനത്തില്‍ പങ്കെടുത്തു. ഡല്‍ഹി അതിരൂപത ബിഷപിനെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനം ഫ്രാങ്കോ മുളയ്ക്കലലിന്റെ ശക്തിപ്രകടനമായി മാറിയെന്ന് ആക്ഷേപമുണ്ട്.

Ads by Google
Monday 03 Sep 2018 07.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW