Monday, November 19, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.49 AM

ഗുരുവായൂരില്‍ കണ്ണനെ കാണാനെത്തിയത്‌ ആയിരങ്ങള്‍

uploads/news/2018/09/245510/re3.jpg

ഗുരുവായൂര്‍: ജന്മദിന സ്‌മരണകളില്‍ മനംനിറച്ച്‌ ഉണ്ണിക്കണ്ണനെ ഒരു നോക്കുകാണാനെത്തിയത്‌ ആയിരങ്ങള്‍. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നായെത്തിയ കൃഷ്‌ണഭക്‌തരുടെ സംഗമ ഭൂമിയായി കൃഷ്‌ണ നഗരി മാറി. ക്ഷേത്രത്തില്‍ മൂന്നുനേരം മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയില്‍ കാഴ്‌ചശീവേലിയായിരുന്നു പ്രധാനം. മേളത്തിനു പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിനു ചോറ്റാനിക്കര വിജയന്‍ മാരാരും പ്രാമാണികത്വമേകി. രാവിലെയും ഉച്ചതിരിഞ്ഞും ഗജരത്‌നം പത്മനാഭന്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ ക്കോലമേറ്റി. രാത്രി വിളക്കെഴുന്നള്ളിപ്പിന്‌ വലിയകേശവനായിരുന്നു സ്വര്‍ണക്കോലമെഴുന്നള്ളിച്ചത്‌. പഞ്ചവാദ്യം അകമ്പടിയായി. നാലാമത്തെ പ്രദക്ഷിണത്തില്‍ ഇടയ്‌ക്ക കൊട്ടിത്തീര്‍ന്നതോടെ നറുനെയ്യില്‍ നൂറുകണക്കിന്‌ ദീപങ്ങള്‍ തെളിഞ്ഞു. നെന്മിനി ബലരാമ ക്ഷേത്രത്തില്‍നിന്നുള്ള എഴുന്നള്ളിപ്പു കാണാന്‍ ആയിരങ്ങളാണ്‌ നഗരിയില്‍ തടിച്ചു കൂടിയത്‌. ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ്‌, അഡ്‌മിനിസ്‌ട്രേറ്റര്‍ എസ്‌.വി.ശിശിര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ നിറപറയോടെ എഴുന്നള്ളത്തിനെ വരവേറ്റു. തുടര്‍ന്ന്‌ കൃഷ്‌ണബലരാമ സംഗമം ശ്രദ്ധേയമായി. കണ്ണന്റെ പിറന്നാള്‍ സദ്യകഴിക്കാന്‍ കാല്‍ ലക്ഷത്തോളം ഭക്‌തരാണെത്തിയത്‌. 20,000 പേര്‍ക്കുള്ള സദ്യയാണ്‌ തയാറുക്കുകയെന്നാണ്‌ ദേവസ്വം നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍ ഭക്‌തരുടെ തിരക്കു കണക്കിലെടുത്ത്‌ പിന്നീട്‌ കൂടുതല്‍ വിഭവങ്ങള്‍ തയാറാക്കി.

ജന്മാഷ്‌ടമി പുരസ്‌കാരം ദുരിതാശ്വാസത്തിന്‌

ഗുരുവായൂര്‍:അഷ്‌ടമിരോഹിണിയുടെ ഭാഗമായി ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്‌ടമി പുരസ്‌കാരം ഡോ.സുവര്‍ണ നാലപ്പാട്ടിന്‌ സമ്മാനിച്ചു. 50,001 രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങിയതായിരുന്നു പുരസ്‌കാരം. ഇതില്‍ പുരസ്‌കാരത്തുക മുഴുവന്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുന്നതായി സുവര്‍ണ നാലപ്പാട്ട്‌ അറിയിച്ചു. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഷ്‌ടമിരോഹിണിനാളില്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കി വരുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം മിഴാവ്‌ കലാകാരന്‍ പ്രഫ.പി.വി.ഈശ്വരുനുണ്ണിക്ക്‌ സമ്മാനിച്ചു. 25555 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

Ads by Google
Monday 03 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW