Wednesday, November 14, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.39 AM

ഹൈടെക്‌ ഓണ്‍ലൈന്‍ തട്ടിപ്പ്‌; പിടിയിലായ കാമറൂണ്‍ സ്വദേശികളുടെ പേരില്‍ 10 സംസ്‌ഥാനങ്ങളില്‍ സമാനമായ കേസുകള്‍

uploads/news/2018/09/245501/c3.jpg

മലപ്പുറം: ഹൈടെക്‌ ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ മഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌ത കാമറൂണ്‍ സ്വദേശികളായ പ്രതികളുടെ പേരില്‍ പത്തോളം സംസ്‌ഥാനങ്ങളില്‍ സമാനമായ കേസുകള്‍ നിലവിലുള്ളതായി പോലീസ്‌. ഹൈടെക്‌ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത്‌ വെസ്‌റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 ), ലാങ്‌ജി കിലിയന്‍ കെങ്‌ (27) എന്നിവരെ കഴിഞ്ഞ 14ന്‌ മഞ്ചേരി പോലീസ്‌ ഹൈദരാബാദില്‍ നിന്നുമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.
ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്ന നിരവധി വസ്‌തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വിവിധ സംസ്‌ഥാനങ്ങളിലെ ലോ എന്‍ഫോഴ്‌സ്മെന്റ്‌ ഏജന്‍സികളുമായി പങ്ക്‌വെച്ചു നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ ഉള്‍പ്പെട്ട മറ്റ്‌ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചത്‌.
ഗുജറാത്ത്‌, തെലങ്കാന, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌, കര്‍ണാടക, മഹാരാഷ്‌ട്ര, ഗോവ തുടങ്ങിയ വിവിധ സംസ്‌ഥാനങ്ങളിലുള്ളവരും, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും മഞ്ചേരി പോലീസ്‌ പറഞ്ഞു.
ഗുജറാത്ത്‌ പോലീസ്‌ കഴിഞ്ഞ ദിവസം പ്രതികളെ വിട്ടുകിട്ടുന്നതിനായി മഞ്ചേരി സി.ജെ.എം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പ്രതികളെ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക്‌ ഗുജറാത്തിലേക്കും തുടര്‍ന്ന്‌ മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും കൊണ്ട്‌ പോകും.
കേരളത്തില്‍ ഇത്രയധികം ഓണ്‍ലൈന്‍ തട്ടിപ്പ്‌ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്‌റ്റ് ചെയ്ുന്നത്‌ ഇതാദയ്യമായാണെന്നും പോലീസ്‌ പറഞ്ഞു.
മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന്‌ വിപണന കേന്ദ്രത്തിലേക്ക്‌ ആവശ്യമായ വിലപിടിപ്പുള്ള മരുന്ന്‌ വെബ്‌സൈറ്റില്‍ സെര്‍ച്ച്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ബന്ധപ്പെട്ട പ്രതികള്‍ പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ്‌ മഞ്ചേരി പോലീസ്‌ പ്രതികളെ പിടികൂടിയത്‌.
മഞ്ചേരി സി.ഐ: എന്‍.ബി. ഷൈജു, എസ്‌.ഐ ജലീല്‍ കറുത്തേടത്ത്‌, സൈബര്‍ ഫോറന്‍സിക്‌ ടീം അംഗം എന്‍.എം. അബ്‌ദുല്ല ബാബു, എസ്‌.ഐ.ടി. അംഗങ്ങളായ കെ.പി. അബ്‌ദുല്‍ അസീസ്‌, സ്രാമ്പിക്കല്‍ ശാക്കിര്‍, കെ.വി. ഉണ്ണികൃഷ്‌ണന്‍, എ. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ കേസന്വേഷണം നടത്തുന്നത്‌.

Ads by Google
Monday 03 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW