Wednesday, November 14, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.39 AM

ദുരിതാശ്വാസ ക്യാമ്പില്‍ ബാലികയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

uploads/news/2018/09/245500/c6.jpg

മണലൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍. അന്തിക്കാട്‌ കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്‌ണ(45)നെയാണ്‌ എസ്‌.ഐ: എസ്‌.ആര്‍. സനീഷ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ 31 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ്‌ ദുരിതബാധിതര്‍ തമ്പടിച്ചിരുന്നത്‌. സംഭവ ദിവസം രാത്രി ക്യാമ്പിനോട്‌ ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്‌കൂളിന്റെ മൂത്രപ്പുരയിലാണ്‌ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്‌. അറസ്‌റ്റിലായ രാധാകൃഷ്‌ണനെ പോക്‌സോ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ക്യാമ്പില്‍നിന്നും പോയ രാധാകൃഷ്‌ണന്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യാമ്പില്‍ എത്തിയപ്പോഴാണ്‌ പീഡനം നടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ഏഴു കുടുംബങ്ങളാണ്‌ അവസാനം ക്യാമ്പില്‍ ഉണ്ടായിരുന്നത്‌. ക്യാമ്പ്‌ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.

Ads by Google
Monday 03 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW