Saturday, July 20, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.39 AM

നവജാത ശിശുവിനെ കഴുത്തറുത്ത്‌ കൊന്നു

uploads/news/2018/09/245499/c5.jpg

ബാലുശേരി: പ്രസവിച്ചയുടനെ കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തി. നിര്‍മല്ലൂര്‍ പാറമുക്കിലെ വലിയമലക്കുഴിയില്‍ റിന്‍സയാണ്‌(22) സ്വന്തം കുഞ്ഞിനെ കഴുത്തിനും ദേഹത്തും ബ്ലേഡുകൊണ്ട്‌ മുറിവേല്‌പിച്ചു കൊലപ്പെടുത്തിയത്‌.
ഞായറാഴ്‌ച പുലര്‍ച്ചെ നാലിന്‌ കുഞ്ഞിന്റെ അസാധാരണമായ കരച്ചില്‍കേട്ട്‌ ഓടിയെത്തിയ അയല്‍വാസികളാണു സംഭവം പൊലീസിലറിയിച്ചത്‌. നാലു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞിരിക്കുന്ന യുവതി ഗര്‍ഭിണിയായ കാര്യം പുറത്താരും അറിഞ്ഞിരുന്നില്ല. മാനഹാനി ഭയന്നാണു യുവതി ക്രൂരകൃത്യത്തിനു മുതിര്‍ന്നതെന്നു സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. യുവതിയെ പോലീസിന്റെ നിരീക്ഷണത്തോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മ റീനയെയും സഹോദരന്‍ റിനീഷിനെയും പോലീസ്‌ ചോദ്യം ചെയ്‌തു.

Ads by Google
Monday 03 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW