Wednesday, November 14, 2018 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.39 AM

എ.ബി.വി.പി പ്രവര്‍ത്തകന്റെ വധം: മുഖ്യ സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട്‌ നേതാവ്‌ പിടിയില്‍

uploads/news/2018/09/245498/c4.jpg

കണ്ണൂര്‍: കണ്ണവത്തെ എ.ബി.വിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട്‌ ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ്‌ വി.എം സലീമാണ്‌ പിടിയിലായത്‌. ഒളിവിലായിരുന്ന സലീം കര്‍ണാടക-മഹാരാഷ്ര്‌ട അതിര്‍ത്തിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ്‌ പേരാവൂര്‍ പോലീസ്‌ സലീമിനെ പിടികൂടിയത്‌.കഴിഞ്ഞ ജനുവരി പത്തൊമ്പതിനാണ്‌ ശ്യാമപ്രസാദിനെ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്ത്‌ വച്ച്‌ കാറിലെത്തിയ സംഘം വെട്ടിവീഴ്‌ത്തുകയായിരുന്നു. സലീമിന്റെ അറസേ്‌റ്റാടെ കേസില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ എണ്ണം ആറായി.
ആര്‍.എസ്‌.എസ്‌ കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട്‌ ഗവ. ഐടിഐ വിദ്യാര്‍ഥിയുമായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്‌. കൊലനടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ കൊല നടന്ന അന്നു തന്നെ വയനാട്‌ തലപ്പുഴ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.

Ads by Google
Monday 03 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW