Monday, January 21, 2019 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.38 AM

ഷാജിദിന്റെ മരണം: യുവജന കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ചതിലും മര്‍ദ്ദിക്കുന്നതി-ന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലും മലപ്പുറം പണിക്കര്‍പ്പടി സ്വദേശി മുഹമ്മദ്‌ ഷാജിദ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
കഴിഞ്ഞ ദിവസം ക്ലാരി മുച്ചിക്കലിലെ ഒരു വീടിനു സമീപം അസമയത്തു കണ്ടതിനെത്തുടര്‍ന്നാണ്‌ നാട്ടുകാര്‍ ഷാജിദിനെ പിടികൂടിയത്‌. മര്‍ദ്ദിച്ച ശേഷം കൈയും കാലും കഴുത്തും കെട്ടിയിട്ട നിലയിലാണ്‌ ചിത്രങ്ങള്‍ പ്രചരിച്ചത്‌. ജില്ലാ പോലീസ്‌ മേധാവിയോട്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Monday 03 Sep 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW