Saturday, February 23, 2019 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.38 AM

വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരനെ വെട്ടിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമം

ചെറുതോണി: വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരനെ, വെട്ടാന്‍ കരാറുകാരന്റെ ശ്രമം. തന്റെ വാഹനത്തിനു മുന്നില്‍ ബോര്‍ഡ്‌ വാഹനം പാര്‍ക്ക്‌ ചെയ്‌തുവെന്നാരോപിച്ചാണു കരാറുകാരന്‍ മദ്യലഹരിയില്‍ അക്രമത്തിനു മുതിര്‍ന്നത്‌. പ്രാണരക്ഷാര്‍ത്ഥം ഓടിയ ജീവനക്കാരനെ അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ തന്റെ ഓഫീസ്‌ മുറിയില്‍ കയറ്റി വാതിലടച്ചു രക്ഷപെടുത്തി.
വൈദ്യുതി ബോര്‍ഡ്‌ ഡാം റിസര്‍ച്ച്‌ ആന്‍ഡ്‌ സേഫ്‌റ്റി അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറുടെ സബ്‌ഡിവിഷന്‍ ഓഫീസ്‌ ഡ്രൈവര്‍ ജി.ബാബുവിനെയാണ്‌ വൈദ്യുതി ബോര്‍ഡിന്റെ താല്‍കാലിക കരാറുകാരന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ 4.30ന്‌ വാഴത്തോപ്പിലായിരുന്നു സംഭവം. ഇടുക്കി അണക്കെട്ടിന്‌ മുകളില്‍ നിന്ന്‌ ഡ്യൂട്ടികഴിഞ്ഞ്‌ മടങ്ങിയ അസി. എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറെ വാഴത്തോപ്പിലെ ഓഫീസിലേയ്‌ക്ക്‌ കൊണ്ടുവരുകയായിരുന്നു ബാബു. അതിനിടെ, ഭക്ഷണം കഴിക്കാനായി വാഴത്തോപ്പ്‌ ജങ്‌ഷനിലുള്ള ഹോട്ടലില്‍ കയറി. ഈ സമയം വാഹനം കടയ്‌ക്കു മുന്നിലാണ്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. ഇതിനു സമീപമായി കരാറുകാരന്റെ വാഹനവും കിടപ്പുണ്ടായിരുന്നു.
ഹോട്ടലില്‍ നിന്നിറങ്ങിയ കരാറുകാരന്‍, തന്റെ വാഹനത്തിന്റെ വഴി മുടക്കിയാണ്‌ വൈദ്യുതി ബോര്‍ഡ്‌ വാഹനം കിടക്കുന്നതെന്നു പറഞ്ഞ്‌ ബഹളമുണ്ടാക്കി. ഉടന്‍ ഡ്രൈവര്‍ ബാബു വൈദ്യുതി വകുപ്പ്‌ വാഹനം മാറ്റുകയും കരാറുകാരന്‍ സ്‌ഥലം വിടുകയും ചെയ്‌തു. പിന്നീട്‌ മദ്യലഹരിയില്‍ അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓഫീസിലെത്തിയ കരാറുകാരന്‍ ഷെഡില്‍ കിടന്ന ഔദ്യോഗിക വാഹനത്തിന്റെ വഴി മുടക്കി തന്റെ വാഹനം പാര്‍ക്ക്‌ ചെയ്‌തു. വാഹനമെടുത്തു മാറ്റാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വഴങ്ങിയില്ല.
തുടര്‍ന്ന്‌ തന്റെ വാഹനത്തിലുണ്ടായിരുന്ന വാക്കത്തിയുമായി ഇയാള്‍, ഡ്രൈവര്‍ ബാബുവിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ബാബുവിനെ, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടിവ്‌ എന്‍ജിനീയര്‍ തന്റെ ഓഫീസിനുള്ളില്‍ കയറ്റി പൂട്ടിയിട്ട്‌ രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയില്‍ ഇടുക്കി പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Monday 03 Sep 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW