Monday, September 03, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

റാവുവിനെ രാമനാക്കി ടി.ആര്‍.എസ്‌. തെരഞ്ഞെടുപ്പിനൊരുക്കം

uploads/news/2018/09/245459/d1.jpg

ഹൈദരബാദ്‌: കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വികാരം ആയുധമാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ മുട്ടുകുത്താതെ അഭിമാനത്തോടെ തെലങ്കാനയെ നയിക്കുമെന്നു രംഗ റെഡ്‌ഡി ജില്ലയില്‍ നടന്ന ടി.ആര്‍.എസിന്റെ മഹാറാലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. തെലങ്കാന സര്‍ക്കാര്‍ അധികാരമേറ്റത്തിന്റെ നാലാം വാര്‍ഷികം പ്രമാണിച്ചാണു റാലി സംഘടിപ്പിച്ചത്‌.
ചന്ദ്രശേഖര്‍ റാവുവിനെ രാമനായിട്ടാണു മഹാറാലി(പ്രഗതി നിവേദന സഭ)യില്‍ ടി.ആര്‍.എസ്‌. അവതരിപ്പിച്ചത്‌. അദ്ദേഹത്തെ രാമനായി ചിത്രീകരിച്ച ബോര്‍ഡുകള്‍ സമ്മേളന സ്‌ഥലത്ത്‌ നിറഞ്ഞു.
2,000 ഏക്കര്‍ ഭൂമിയാണു പരിപാടിക്കായി ഒരുക്കിയത്‌. 25 ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തെന്നാണു ടി.ആര്‍.എസിന്റെ അവകാശവാദം. ഒരു ലക്ഷത്തോളം ട്രാക്‌ടറുകളും അണികളെ റാലിക്കെത്തിക്കാന്‍ ഉപയോഗിച്ചു. ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ ഉടന്‍ തീരുമാനമുണ്ടാകുമെന്നു റാവു റാലിയില്‍ പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്‌ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. "ഓപ്പറേഷന്‍ ഭഗീരഥ"യിലൂടെ അതിനു സാധിച്ചില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും റാവു പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങളിലേക്കും തെലങ്കാന സംസ്‌ഥാനത്തിനായി നടത്തിയ പോരാട്ടത്തിലേക്കും അണികളുടെ ശ്രദ്ധ ആകര്‍ഷിക്കാനും അദ്ദേഹം ശ്രമിച്ചു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായില്ല. എന്നാല്‍, നിയമസഭ പിരിച്ചു വിടുമെന്ന അഭ്യൂഹം ശക്‌തമാക്കി പുതിയ സര്‍ക്കുലര്‍ പുറത്തുവന്നു. മന്ത്രിസഭാ സമിതി പരിഗണിക്കേണ്ട വിഷയങ്ങള്‍ നാളെയ്‌ക്കകം എത്തിക്കണമെന്നാണ്‌ എല്ലാ വകുപ്പുകള്‍ക്കും ചീഫ്‌ സെക്രട്ടറി സര്‍ക്കുലര്‍ നല്‍കിയത്‌. ഇവ പരിഗണിക്കാന്‍ ഈ മാസം ആറിനു പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനവും ഈ യോഗത്തിലുണ്ടാകുമെന്നാണു സൂചന.
പുതുക്കിയ വോട്ടര്‍പട്ടിക നിലവില്‍ വരുന്നതുവരെ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്‌. ഇക്കാര്യം ഉന്നയിച്ചു കോടതിയെയും തെരഞ്ഞെടുപ്പ്‌ കമ്മിഷനെയും സമീപിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എം. ശശിധര്‍ റെഡ്‌ഡി അറിയിച്ചു.
അടുത്ത വര്‍ഷം മേയില്‍ കാലാവധി തീര്‍ന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണു തെലങ്കാനയിലും തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW