Monday, September 24, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

റാഫേല്‍ ഇടപാട്‌: കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ്‌

uploads/news/2018/09/245458/d6.jpg

ഭോപ്പാല്‍: റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ പേരില്‍ കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ്‌. ഇടപാട്‌ സംബന്ധിച്ച സംശയങ്ങള്‍ക്കു നരേന്ദ്ര മോഡി സര്‍ക്കാര്‍ വ്യക്‌തമായ മറുപടി നല്‍കിയിട്ടില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ പറഞ്ഞു.
വിദേശകാര്യ- പ്രതിരോധ മന്ത്രിമാരുടെ അഭിപ്രായം തേടാതെയാണു കരാര്‍ ഉണ്ടാക്കിയത്‌. ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ചശേഷം കോടതിയെ സമീപിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. രാജ്യത്തിന്‌ 126 യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ എന്തുകൊണ്ട്‌ 36 റഫേല്‍ ജെറ്റുകള്‍ മാത്രം വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടെന്നു കോണ്‍ഗ്രസ്‌ ദേശീയ വക്‌താവ്‌ പ്രിയങ്ക ചതുര്‍വേദി ആരാഞ്ഞു.
അത്യാവശ്യമുണ്ടായിരുന്നെങ്കില്‍ എല്ലാ യുദ്ധവിമാനങ്ങളും ഒരുമിച്ച്‌ എത്തിക്കാന്‍ എന്തുകൊണ്ട്‌ ഫ്രഞ്ച്‌ കമ്പനിയോട്‌ ആവശ്യപ്പെടുന്നില്ലെന്നും അവര്‍ ചോദിച്ചു. കോടീശ്വരനായ സുഹൃത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ രാജ്യതാല്‍പര്യങ്ങള്‍ ബലികഴിക്കുകയാണെന്ന്‌ അവര്‍ ആരോപിച്ചു.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW