Thursday, November 15, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ദേശീയവാദികള്‍ക്ക്‌ വിവേചനം അംഗീകരിക്കാന്‍ കഴിയില്ല: ഉപരാഷ്‌ട്രപതി

uploads/news/2018/09/245456/d4.jpg

ന്യൂഡല്‍ഹി: ജാതിയുടെയോ മതത്തിന്റെയോ ലിംഗവ്യത്യാസത്തിന്റെയോ അടിസ്‌ഥാനത്തിലുള്ള ഏതുതരം വിവേചനവും ദേശീയവാദികള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഏവരും സ്വീകരിക്കേണ്ട മാതൃകയാണിതെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു.
നിയമസഭകളില്‍ ഉപരിസഭകള്‍ വേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്‌ ദേശീയ അഭിപ്രായം രൂപീകരിക്കണമെന്നും ജനപ്രതിനിധികളുടെ സഭയ്‌ക്കകത്തെയും പുറത്തെയും പ്രവര്‍ത്തനങ്ങളില്‍ മാന്യത ഉറപ്പുവരുത്തേണ്ട ബാധ്യത രാഷ്‌ട്രീയ കക്ഷികള്‍ക്കുണ്ടെന്നും രാജ്യസഭാ അധ്യക്ഷന്‍കൂടിയായ നായിഡു അഭിപ്രായപ്പെട്ടു.
"മൂവിങ്‌ ഓണ്‍...മൂവിങ്‌ ഫോര്‍വേഡ്‌: എ ഇയര്‍ ഇന്‍ ഓഫീസ്‌" എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്‌, എച്ച്‌.ഡി. ദേവെഗൗഡ, സ്‌പീക്കര്‍ സുമിത്രാ മഹാജന്‍, ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രാജ്യസഭ പ്രതിപക്ഷ ഉപനേതാവ്‌ ആനന്ദ്‌ ശര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW