Tuesday, April 23, 2019 Last Updated 32 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ഇതു പിക്‌നിക്‌ സ്‌ഥലമല്ല ! ആദായനികുതി വകുപ്പിനോട്‌ സുപ്രീം കോടതി

uploads/news/2018/09/245455/d3.jpg

ന്യൂഡല്‍ഹി: അപ്പീല്‍ നല്‍കാന്‍ വൈകിയതിനുള്ള വിശദീകരണത്തോടൊപ്പം തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയതിന്റെ പേരില്‍ ആദായനികുതി വകുപ്പിനു സുപ്രീം കോടതി 10 ലക്ഷം രൂപ പിഴ ചുമത്തി.
പിക്‌നിക്‌ സ്‌ഥലമെന്ന മട്ടില്‍ ലാഘവത്തോടെ വരേണ്ട ഇടമല്ല സുപ്രീം കോടതിയെന്നു ചൂണ്ടിക്കാട്ടിയാണു ജസ്‌റ്റിസ്‌ മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു നികുതിക്കേസില്‍ ആദായനികുതി അപ്പലേറ്റ്‌ ട്രിബ്യൂണലിന്റെ വിധിക്കെതിരേ ആദായനികുതി വകുപ്പ്‌ നല്‍കിയ ഹര്‍ജി 2016 ഓഗസ്‌റ്റില്‍ അലഹാബാദ്‌ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ 596 ദിവസം വൈകിയതിനു കാരണം വിശദീകരിച്ചുള്ള പത്രികയില്‍, സമാനമായ ഒരു കേസ്‌ സുപ്രീം കോടതിയില്‍ 2012 മുതല്‍ തീര്‍പ്പാകാതെ കിടക്കുകയാണെന്ന്‌ ആദായ നികുതി വകുപ്പ്‌ അവകാശപ്പെട്ടു. പരാമര്‍ശവിധേയമായ കേസ്‌ 2012 സെപ്‌റ്റംബറില്‍ത്തന്നെ തീര്‍പ്പാക്കിയതാണെന്നു ബോധ്യപ്പെട്ടാണു കോടതിച്ചെലവായി 10 ലക്ഷം രൂപ ലീഗല്‍ സര്‍വീസ്‌ സൊസൈറ്റിയില്‍ അടയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്‌.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW