Monday, September 03, 2018 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ചോക്‌സി: സ്വത്തുക്കള്‍ കണ്ടുകെട്ടിയത്‌ ശരിവച്ചു

ന്യൂഡല്‍ഹി: നാടുവിട്ട വജ്രരാജാവ്‌ മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കണ്ടുകെട്ടിയ നടപടി ശരിവച്ച്‌ പി.എം.എല്‍.എ. അതോറിറ്റി.
കണ്ടുകെട്ടല്‍ തുടരാമെന്നും കള്ളപ്പണക്കേസുകളില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള അര്‍ധജുഡീഷ്യല്‍ സ്വഭാവമുള്ള അതോറിറ്റി വ്യക്‌തമാക്കി. കണ്ടുകെട്ടിയ വസ്‌തുക്കളെല്ലാം കള്ളപ്പണക്കേസിന്റെ പരിധിയില്‍ വരുന്നതാണെന്നും സമിതി വ്യക്‌തമാക്കി.
1,210 കോടി രൂപ വിലമതിക്കുന്ന 41 വസ്‌തുവകകളാണ്‌ നിലവില്‍ കണ്ടുകെട്ടിയിരിക്കുന്നത്‌. മുംബൈയിലെ 15 ഫ്‌ളാറ്റുകള്‍, 17 ഓഫീസുകള്‍, കൊല്‍ക്കത്തയിലെ ഒരു മാള്‍, അലിബാഗിലെ നാലേക്കര്‍ ഫാം ഹൗസ്‌, വിവിധ സ്‌ഥലങ്ങളിലായി 231 ഏക്കര്‍ സ്‌ഥലം എന്നിവയാണു കണ്ടുകെട്ടിയിരിക്കുന്നത്‌. പഞ്ചാബ്‌ നാഷണല്‍ ബാങ്കിലെ വായ്‌പാത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW