Tuesday, November 20, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ഉന്നാവ്‌ പീഡനക്കേസ്‌: സാക്ഷിയുടെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന്‌ ഫോറന്‍സിക്‌ ഫലം

ലഖ്‌നൗ: ഉന്നാവ്‌ പീഡനക്കേസിലെ സാക്ഷിയുടെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്നു ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. ഉത്തര്‍പ്രദേശ്‌ ഫോറന്‍സിക്‌ സയന്‍സ്‌ ലാബോറട്ടറിയുടെ (എഫ്‌.എസ്‌.എല്‍.) പരിശോധനാ ഫലം ഉന്നാവ്‌ എസ്‌.പിക്കു ലഭിച്ചു.
കഴിഞ്ഞ മാസം 18 നാണു യൂനസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. യൂനസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു അമ്മാവന്‍ ആരോപിച്ചതിനെ തുടര്‍ന്നാണു വിദഗ്‌ധ പരിശോധന നടത്തിയത്‌.
യൂനസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ട്വീറ്റ്‌ ചെയ്‌തിരുന്നു.
യൂനസിന്റെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതായും ആരോപണമുയര്‍ന്നിരുന്നു. യൂനസ്‌ 2013 മുതല്‍ കരള്‍ രോഗത്തിനു ചികിത്സ തേടിയിരുന്നതായി മാതാപിതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ്‌ സിങ്‌ സെന്‍ഗാര്‍ പീഡിപ്പിച്ച കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ. രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സാക്ഷിയാണു യൂനസ്‌.
പെണ്‍കുട്ടിയുടെ പിതാവിനെ സെന്‍ഗാറിന്റെ സഹോദരനും മറ്റുള്ളവരും ചേര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തിയതിന്റെ പേരിലും കേസുണ്ട്‌.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW