Wednesday, November 21, 2018 Last Updated 47 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

20,000 രൂപ തുടക്കശമ്പളം; അഞ്ചാം ക്ലാസുകാര്‍ക്കുള്ള മെസഞ്ചര്‍ ജോലിക്ക് അപേക്ഷകര്‍ 3,700 പിഎച്ച്‌.ഡിക്കാര്‍, 28,000 പി.ജിക്കാര്‍, അരലക്ഷത്തിലേറെ ബിരുദധാരികള്‍

uploads/news/2018/09/245451/Job-app.jpg

ലക്‌നൗ: യു.പിയില്‍ കുറഞ്ഞത്‌ അഞ്ചാം ക്ലാസ്‌ വിദ്യാഭ്യാസ യോഗ്യത വേണ്ട തസ്‌തികയിലേക്കുള്ള അപേക്ഷകരില്‍ അരലക്ഷത്തിലേറെ ബിരുദധാരികള്‍.

28,000 പി.ജിക്കാരും 3,700 പിഎച്ച്‌.ഡിക്കാരും. ഉത്തര്‍പ്രദേശ്‌ പോലീസിന്റെ ടെലികോം വിഭാഗത്തിലെ മെസഞ്ചര്‍ തസ്‌തികയിലേക്കുള്ള അപേക്ഷകരിലാണ്‌ അധികയോഗ്യതക്കാരുടെ തള്ളിക്കയറ്റം.

ആകെ 62 ഒഴിവുകളിലേക്കു ലഭിച്ചിരിക്കുന്നത്‌ 93,500 അപേക്ഷകള്‍. ഇതില്‍ 5-7 ക്ലാസ്‌ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളത്‌ 7,400 പേര്‍ക്കാണ്‌.
പോലീസ്‌ ടെലികോം വകുപ്പിന്റെ സന്ദേശങ്ങള്‍ ഒരു ഓഫീസില്‍നിന്നു മറ്റൊരിടത്ത്‌ എത്തിക്കുകയാണു മെസഞ്ചറുടെ ജോലി. 12 വര്‍ഷത്തിനു ശേഷമാണ്‌ ഈ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചത്‌. തൊഴിലില്ലായ്‌മയും 20,000 രൂപ തുടക്കശമ്പളമുള്ള സര്‍ക്കാര്‍ ജോലി എന്നതുമാകാം അധികയോഗ്യതയുള്ള കൂടുതല്‍പ്പേര്‍ അപേക്ഷിക്കാന്‍ കാരണമെന്ന്‌ അധികൃതര്‍ പറഞ്ഞു.

20,000 രൂപ തുടക്കശമ്പളം; അഞ്ചാം ക്ലാസുകാര്‍ക്കുള്ള മെസഞ്ചര്‍ ജോലിക്ക് അപേക്ഷകര്‍ 3,700 പിഎച്ച്‌.ഡിക്കാര്‍, 28,000 പി.ജിക്കാര്‍, അരലക്ഷത്തിലേറെ ബിരുദധാരികള്‍

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW