Monday, January 21, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

കൊല്‍ക്കത്തയില്‍ കണ്ടെത്തിയ ആശുപത്രി മാലിന്യങ്ങള്‍ ആശങ്ക പരത്തി

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ഹരിബേദ്‌പുരിലെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ കണ്ടെത്തിയ 14 പ്ലാസ്‌റ്റിക്‌ കൂടുകള്‍ ആശങ്ക പരത്തി. ഇതു 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങളാണെന്നായിരുന്നു അഭ്യൂഹം. പ്ലാസ്‌റ്റിക്‌ കൂടുകളിലാക്കി ഉപേക്ഷിച്ചിരുന്ന ആശുപത്രി അഴുകിയ നിലയിലായിരുന്നു.
ഇവ ആശുപത്രി മാലിന്യങ്ങളാണെന്നു പോലീസ്‌ കമ്മിഷണര്‍ രാജീവ്‌ കുമാര്‍ പിന്നീട്‌ സ്‌ഥിരീകരിച്ചു. ഒരു ശിശുവിന്റെ മൃതദേഹം കണ്ടെത്തിയെന്ന ശുചീകരണത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ അന്വേഷണം തുടങ്ങിയതെന്ന്‌ കൊല്‍ക്കത്ത പോലീസ്‌(സൗത്ത്‌ വെസ്‌റ്റ്‌ ഡിവിഷന്‍) ഡെപ്യൂട്ടി കമ്മിഷണര്‍ നിരഞ്‌ജന്‍ ബിശ്വാസ്‌ അറിയിച്ചു.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW