Saturday, September 22, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ഖരമാലിന്യ നിര്‍മാര്‍ജനം : കേരളം നയമുണ്ടാക്കണമെന്ന്‌ ഹരിത ട്രിബ്യൂണല്‍

കൊച്ചി: ഖരമാലിന്യ നിര്‍മാര്‍ജനം നടപ്പാക്കുന്നതു സംബന്ധിച്ചു കേരളം നയമുണ്ടാക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം.
രണ്ടാഴ്‌ചയ്‌ക്കകം നയം തയാറാക്കി ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാണു ട്രിബ്യൂണലിന്റെ നിര്‍ദേശം. കേരളത്തില്‍ ഖരമാലിന്യം രൂക്ഷമാണെന്നും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വാര്‍ത്തയെത്തുടര്‍ന്നാണു ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച്‌ സ്വമേധയാ കേസെടുത്തത്‌. ജഡ്‌ജിമാരുടെ ഒഴിവിനെത്തുടര്‍ന്നു ചെന്നൈ ബെഞ്ച്‌ പ്രവര്‍ത്തനം നിലച്ചപ്പോള്‍ കേസ്‌ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു. പ്രളയക്കെടുതിയെത്തുടര്‍ന്നുണ്ടായ ഖരമാലിന്യ നിര്‍മാര്‍ജനം വളരെ വലുതാണ്‌. ഇതിന്റെ വ്യാപ്‌തി, നിര്‍മാര്‍ജന പ്ലാന്റുകള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട്‌ നല്‍കേണ്ടതിനു പുറമേയാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാരിനു നയം വേണമെന്നു ട്രൈബ്യൂണല്‍ നിര്‍ദേശിച്ചത്‌.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW