Monday, July 01, 2019 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

വിപ്രോയ്‌ക്ക് 150 കോടി ഡോളറിന്റെ കരാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഫ്‌റ്റ്‌വേര്‍ കമ്പനി വിപ്രോ അതിന്റെ ചരിത്രത്തിലെ വലിയ കരാര്‍ സ്വന്തമാക്കി. അമേരിക്കന്‍ കമ്പനി അലൈറ്റ്‌ സൊല്യൂഷന്‍സ്‌ എല്‍.എല്‍.സിയാണ്‌ 150 കോടി ഡോളറിന്റെ (10,651 കോടി രൂപ) കരാര്‍ വിപ്രോയുമായി ഒപ്പിട്ടത്‌. 10 വര്‍ഷമാണു കരാര്‍ കാലാവധി.
ആരോഗ്യം, സാമ്പത്തികം, മാനവിഭവശേഷി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ അലൈറ്റ്‌. കഴിഞ്ഞ ജൂലൈയിലാണു വിപ്രോ- അലൈറ്റ്‌ സഹകരണം തുടങ്ങിയത്‌.അലൈറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അന്നു വിപ്രോ ഏറ്റെടുക്കുകയായിരുന്നു.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW