Monday, September 03, 2018 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ഛത്തീസ്‌ഗഡില്‍ നാല്‌ നക്‌സലുകളെ വധിച്ചു

റായ്‌പുര്‍: ഛത്തീസ്‌ഗഡില്‍ നാലു നക്‌സലുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. റായ്‌പുരില്‍നിന്ന്‌ 350 കിലോമീറ്റര്‍ അകലെ നാരായണ്‍പുര്‍ ജില്ലയിലാണു സംഭവം.
ഗുമിയബേദ ഗ്രാമത്തിനുസമീപമുള്ള വനമേഖലയില്‍വച്ച്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ നക്‌സലുകളും ജില്ലാ റിസര്‍വ്‌ ഗാര്‍ഡി(ഡി.ആര്‍.ജി)ല്‍പ്പെട്ട സംഘവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. നാലുപേര്‍ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. വനത്തിനുള്ളിലേക്കു രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്നു നാരായണ്‍പുര്‍ എസ്‌.പി. ജിതേന്ദ്ര ശുക്ല പറഞ്ഞു.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW