ന്യൂഡല്‍ഹി: ഭാര്യമാരില്‍നിന്നു പീഡനം ഏല്ക്കേണ്ടിവരുന്ന പുരുഷന്മാര്ക്കായി ദേശീയ വനിതാ കമ്മിഷന് മാതൃകയില്‍ "പുരുഷ് ആയോഗും" വേണമെന്ന ആവശ്യവുമായി ബി.ജെ.പി. എം.പിമാര്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഹരിനാരായണ്‍ രാജ്ബര്‍, അന്‍ഷുല്‍ വര്‍മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
നിയമം ദുരുപയോഗം ചെയ്തു ഭര്ത്താക്കന്മാരെ പീഡിപ്പിക്കുന്ന ഭാര്യമാര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പുരുഷ് ആയോഗ് വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം പാര്‍ലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ വ്യക്തമാക്കി.
മറ്റുള്ളവരെ അനാവശ്യമായി ദ്രോഹിക്കുന്ന ആളുകള്‍ രണ്ടു വിഭാഗങ്ങളിലുമുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാരുടെ വിഷമതകള്‍ കേള്‍ക്കാനും പരിഹരിക്കാനും വേദി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
1998നും 2015നും ഇടയില്‍ ഇന്ത്യയിലാകെ 27 ലക്ഷം പുരുഷന്മാരാണു സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മൂലം അറസ്റ്റിലായതെന്ന് അന്‍ഷുല്‍ വര്‍മ വ്യക്തമാക്കി.