Thursday, January 24, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.18 AM

സംസ്‌കാരച്ചടങ്ങിനിടെ ലൈംഗീക അതിക്രമം; മാപ്പു പറഞ്ഞ്‌ ബിഷപ്‌

uploads/news/2018/09/245444/in4.jpg

ഡിട്രോയിറ്റ്‌: പ്രമുഖ ഗായിക അരേതാ ഫ്രാങ്കളിന്റെ സംസ്‌കാരച്ചടങ്ങിനിടെ യുവഗായികയെ കടന്നുപിടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ മാപ്പു പറഞ്ഞു ബിഷപ്‌ ചാള്‍സ്‌ എച്ച്‌. എല്ലിസ്‌ മൂന്നാമന്‍. യുവഗായികയെ ചേര്‍ത്തു പിടിച്ചതില്‍ ലൈംഗികമായ ഉദ്ദേശങ്ങളുണ്ടായിരുന്നില്ലെന്നും എന്നാല്‍ വിവാദംമൂലം മറ്റുള്ളവര്‍ക്കുണ്ടായ വേദനയില്‍ ഖേദിക്കുന്നുവെന്നും ബിഷപ്‌ എല്ലിസ്‌ തന്റെ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
നിയന്ത്രണം പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായി. കൂടുതല്‍ സൗഹാര്‍ദപരമായി ഇടപെട്ടത്‌ തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കി. എന്നാല്‍ എല്ലാവരോടും ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ പറയുന്നു.
ക്വീന്‍ ഓഫ്‌ സോള്‍ എന്നറിയപ്പെടുന്ന ഗായിക അരേതാ ഫ്രാങ്ക്‌ളിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ഡിട്രോയിറ്റിലെ ഗ്രേറ്റര്‍ ഗ്രേസ്‌ ടെമ്പിളില്‍ നടക്കുന്നതിനിടെയാണ്‌ വിവാദത്തിനാധാരമായ സംഭവം. ചടങ്ങില്‍ അരേതയുടെ ഹിറ്റ്‌ ഗാനങ്ങളിലൊന്ന്‌ ആലപിച്ച യുവഗായിക അരിയാനാ ഗ്രാന്‍ഡേയെ, ബിഷപ്‌ എല്ലിസ്‌ ബലമായി ചേര്‍ത്തു പിടിച്ച്‌ അഭിനന്ദിച്ചത്‌ വന്‍വിവാദക്കൊടുങ്കാറ്റാണ്‌ അഴിച്ചു വിട്ടത്‌.

Ads by Google
Monday 03 Sep 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW