Sunday, September 23, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.18 AM

സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടി; ഇറാനില്‍ ഉല്‍പ്പാദനം ഇടിഞ്ഞു

uploads/news/2018/09/245443/in3.jpg

റിയാദ്‌: വിവിധ രാജ്യങ്ങളുടെ എണ്ണ കയറ്റുമതി കുറഞ്ഞതോടെ സൗദി അറേബ്യ എണ്ണയുല്‍പാദനം വര്‍ധിപ്പിച്ചു. ജൂലൈയില്‍ പ്രതിദിന ഉല്‍പ്പാദനം 10.288 ദശലക്ഷം ബാരലായിരുന്നതു കഴിഞ്ഞ മാസം 10.424 ദശലക്ഷമായാണു കൂട്ടിയത്‌. കഴിഞ്ഞ മാസം ഉല്‍പ്പാദനത്തില്‍ ഏറ്റവും വലിയ വര്‍ധന വരുത്തിയത്‌ ലിബിയയും ഇറാഖുമാണ്‌. ദക്ഷിണ ഇറാഖില്‍നിന്നുള്ള എണ്ണ കയറ്റുമതി റെക്കോര്‍ഡിലേക്ക്‌ ഉയര്‍ന്നു.
ഒപെക്‌ രാജ്യങ്ങളുടെ എണ്ണയുല്‍പാദനം കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയിരുന്നു. അമേരിക്കന്‍ ഉപരോധം മൂലം ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കുറഞ്ഞപ്പോള്‍ ലിബിയയില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. കഴിഞ്ഞ മാസം ഒപെക്‌ രാജ്യങ്ങള്‍ പ്രതിദിനം 32.79 ദശലക്ഷം ബാരല്‍ തോതിലാണ്‌ എണ്ണ ഉല്‍പാദിപ്പിച്ചത്‌. 15 രാജ്യങ്ങളാണ്‌ ഒപെക്കിലുള്ളത്‌. ജൂലൈയെ അപേക്ഷിച്ച്‌ ഓഗസ്‌റ്റില്‍ ഒപെക്കിന്റെ പ്രതിദിന ഉല്‍പാദനത്തില്‍ 2,20,000 ലക്ഷം ബാരലിന്റെ വര്‍ധനയുണ്ടായി.
ആഗോള വിപണിയില്‍ എണ്ണ വില കൂപ്പുകുത്തിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഒപെക്‌ ഉല്‍പാദനം കുറച്ചിരുന്നു. വില ഉയര്‍ന്നതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ജൂണില്‍ ഒപെക്കും സംഘടനയ്‌ക്കു പുറത്തുള്ള രാജ്യങ്ങളും ധാരണയിലെത്തി. ഇറാനെതിരായ സാമ്പത്തിക ഉപരോധം മൂലം എണ്ണയുല്‍പ്പാദനത്തിലുണ്ടാകുന്ന കുറവ്‌ നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ എണ്ണയുല്‍പ്പാദകരോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ പശ്‌ചാത്തലത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന്‌ സൗദി അറേബ്യ ഉറപ്പുനല്‍കിയിരുന്നു. 2014 ന്‌ ശേഷം ആദ്യമായി എണ്ണ വില ബാരലിന്‌ 80 ഡോളറിന്‌ അടുത്തെത്തുകയും ചെയ്‌തു.
മറ്റു രാജ്യങ്ങളുടെ അധിക ഉല്‍പ്പാദനം വിപണിയില്‍ കാര്യമായ ഫലമുണ്ടാക്കിയില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട്‌ ഇറാനില്‍നിന്ന്‌ എണ്ണ വാങ്ങരുതെന്നു യു.എസ്‌. നിര്‍ദേശിച്ചതോടെ ഇറാന്റെ പ്രതിദിന ഉല്‍പ്പാദനത്തില്‍ ഒന്നര ലക്ഷം ബാരലിന്റെ കുറവുണ്ടായി.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Monday 03 Sep 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW