Tuesday, November 20, 2018 Last Updated 29 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.17 AM

പാകിസ്‌താനുള്ള 30 കോടി ഡോളറിന്റെ സഹായം റദ്ദാക്കാന്‍ അമേരിക്ക

വാഷിങ്‌ടണ്‍: ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാത്തതു ചൂണ്ടിക്കാട്ടി പാകിസ്‌താനുള്ള 30 കോടി ഡോളറിന്റെ സൈനിക സഹായം റദ്ദാക്കാന്‍ അമേരിക്ക.
ഹഖാനി ശൃംഖലയ്‌ക്കും ലഷ്‌കറെ തോയ്‌ബയ്‌ക്കുമെതിരേ നടപടിയെടുക്കാത്തതു മാത്രമല്ല പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പുതിയ ദക്ഷിണേഷ്യന്‍ നയത്തെ പിന്തുണയ്‌ക്കാത്തതുമാണ്‌ അമേരിക്കയെ പ്രകോപിപ്പിച്ചത്‌.
പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാനായി യു.എസ്‌. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപെയോ ഇസ്ലാമാബാദിലെത്താനിരിക്കെയാണ്‌ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധം ഉലയ്‌ക്കുന്ന തീരുമാനം പെന്റഗണ്‍ പ്രഖ്യാപിച്ചത്‌.
അതിര്‍ത്തികടന്ന്‌ അഫ്‌ഗാനിസ്‌ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്കുള്‍പ്പെടെ സുരക്ഷിത താവളമൊരുക്കുന്നുണ്ടെന്നത്‌ പാകിസ്‌താനെതിരേ ഏറെക്കാലമായി ഉയരുന്ന ആരോപണമാണ്‌. പാകിസ്‌താനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നു കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതിനുപിന്നാലെ 115 കോടി ഡോളറിന്റെ സുരക്ഷാ സഹായങ്ങള്‍ അമേരിക്ക റദ്ദാക്കുകയും ചെയ്‌തു.

Ads by Google
Monday 03 Sep 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW