Friday, November 16, 2018 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.17 AM

നേപ്പാളില്‍ വിമാനം റണ്‍വേയില്‍നിന്ന്‌ തെന്നിമാറി

കാഠ്‌മണ്ഡു: വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയെങ്കിലും ഒഴിവായതു വന്‍ദുരന്തം. നേപ്പാളിലെ കാഠ്‌മണ്ഡുവിലുള്ള ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം.
യെതി എയര്‍ലൈന്‍സിന്റെ വിമാനമാണു റണ്‍വേയില്‍നിന്നു തെന്നിമാറി പുല്ലില്‍ പുതഞ്ഞുനിന്നത്‌. നേപ്പാള്‍ഗഞ്ചില്‍നിന്നു കാഠ്‌മണ്ഡുവിലേക്കു വരികയായിരുന്ന വിമാനത്തില്‍ 21 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ്‌ അപകടമുണ്ടായത്‌. വിമാനത്താവളം അടച്ചതോടെ ആയിരക്കണക്കിനു യാത്രക്കാര്‍ കുടുങ്ങി. കാഠ്‌മണ്ഡുവിലേക്കു വരേണ്ടിയിരുന്ന വിമാനങ്ങള്‍ ന്യൂഡല്‍ഹി, ധാക്ക, ലഖ്‌നൗ തുടങ്ങിയ സ്‌ഥലങ്ങളിലേക്കു വഴിതിരിച്ചു വിട്ടു.

Ads by Google
Monday 03 Sep 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW