Thursday, February 14, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.17 AM

അമേരിക്കന്‍ നയതന്ത്രജ്‌ഞര്‍ക്കെതിരേ പ്രയോഗിച്ചത്‌ മൈക്രോവേവ്‌ ആയുധങ്ങളെന്നു സൂചന

വാഷിങ്‌ടണ്‍: ക്യൂബയിലും ചൈനയിലും സേവനം ചെയ്‌ത അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്‌ഥരുടെ രോഗാവസ്‌ഥയ്‌ക്കു കാരണം മൈക്രോവേവ്‌ ആയുധങ്ങളെന്നു സൂചന.
21 ഉദ്യോഗസ്‌ഥര്‍ക്കാണ്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്‌. ഇവരെ പരിശോധിച്ച ഡോക്‌ടര്‍മാരാണു രോഗാവസ്‌ഥയുടെ കാരണം ജേണല്‍ ഓഫ്‌ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ വെളിപ്പെടുത്തിയത്‌.
ഹോട്ടല്‍ മുറി/വീടുകള്‍ എന്നിവിടങ്ങളില്‍വച്ച്‌ വലിയ ശബ്‌ദം കേട്ടെന്നും തുടര്‍ന്നു തലവേദന, ഛര്‍ദി, തളര്‍ച്ച, ഉറക്കക്കുറവ്‌ എന്നിവ അനുഭവപ്പെട്ടെന്നുമാണു ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ സ്‌ഥിരീകരിച്ചിട്ടില്ല.

Ads by Google
Monday 03 Sep 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW