Monday, November 19, 2018 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.17 AM

യുദ്ധ സാധ്യത കുറവ്‌; പക്ഷേ, പ്രതിരോധം ശക്‌തമാക്കണമെന്ന്‌ ഇറാന്‍

ടെഹ്‌റാന്‍: ഇറാന്റെ പ്രതിരോധ സംവിധാനം കരുത്തുറ്റതാക്കണമെന്ന്‌ ആത്മീയ നേതാവ്‌ ആയത്തുള്ള അലി ഖാംനേയി. ആണവ കരാറിന്റെ പേരില്‍ അമേരിക്കയുമായുള്ള തര്‍ക്കം രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രഖ്യാപനം. സൈനിക ഏറ്റുമുട്ടലിനു സാധ്യതയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടുതല്‍ യുദ്ധ വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങാനുള്ള നടപടി ഇറാന്‍ ശക്‌തമാക്കിയിട്ടുണ്ട്‌.
ഇറാനുമായുള്ള ആണവ കരാറില്‍നിന്നു പിന്മാറുകയാണെന്ന്‌ അമേരിക്ക അറിയിച്ചിട്ടുണ്ട്‌. ഇറാനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്ക നീക്കം നടത്തുന്നുണ്ട്‌. ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയ്‌ക്കുള്ള ഫ്രാന്‍സിന്റെ നീക്കവും പരാജയപ്പെട്ടിരുന്നു.

Ads by Google
Monday 03 Sep 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW