Monday, November 12, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 05.11 PM

ജലന്ദര്‍ ബിഷപ്പിന്റെ അറസ്റ്റ് 'വിധി' നാളെ: അന്വേഷണ സംഘത്തിനു നേരെ ഭീഷണി, അപായപ്പെടുത്താന്‍ ശ്രമം

Nun assault case, Franco Mulaykal

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ദര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണി. കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ നാളെ കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് ഭീഷണിയും, അപായപ്പെടുത്താന്‍ ശ്രമവും ഉണ്ടായത്. അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം.

വൈക്കം ഡിവൈ.എസ്.പിയെ അപായപ്പെടുത്താനാണ് ശ്രമമുണ്ടായിരിക്കുന്നത്. തണ്ണീര്‍മുക്കം ഭാഗത്തുവെച്ച് ഡിവൈഎസ്പി സഞ്ചരിച്ച വാഹനത്തിനു നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. അപായപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് വിവരം. അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ നിന്ന് അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദ്ദവും ഉയരുകയാണ്.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിനായി ജലന്ദറിലേക്ക് വീണ്ടും പോകാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ബിഷപ്പിനെ കുറ്റവാളിയാക്കുന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെതിരെ ആസൂത്രിത നീക്കം നടക്കുകയാണ്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവും, ഫ്രാങ്കോയുടെ മൊഴികളിലെ വാസ്തവ വിരുദ്ധമായ കാര്യങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് സംഘം ജലന്തറിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് മൊഴികൂടി പരിശോധിച്ചിട്ട് മതി അറസെ്റ്റന്നാണ് നിര്‍ദ്ദേശം വന്നത്. പിന്നീട് തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയും നടത്തി.പരിശോധനയില്‍ ബിഷപ്പിന്റെ മൊഴിയിലെ വാസ്തവവിരുദ്ധതയും കണ്ടെത്തിയിരുന്നു.

കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മേയ് അഞ്ചിനു കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍, ഇതേദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ മുക്കാല്‍ഭാഗവും തെറ്റാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷ്. സെപ്റ്റംബര്‍ പത്തിന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പി കൈമാറും. എന്നിട്ടും അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണ ചുമതലയില്‍നിന്നു മാറിനില്‍ക്കാനാണു ഡിവൈഎസ്പിയുടെ തീരുമാനമെന്നാണു സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW