Friday, September 21, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 05.02 PM

കാമുകനൊപ്പം ജീവിക്കാന്‍ യുവതി തന്റെ മക്കള്‍ക്ക് വിഷം നല്‍കി കൊന്നു

mother, kills kids

ചെന്നൈ: കാമുകനൊപ്പം ഓളിച്ചോടാനായി യുവതി മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി. അഭിരാമി(25) എന്ന യുവതിയാണ് കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കുവാന്‍ തന്റെ മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. കുന്ദത്തുരില്‍ ഒരു ബിരിയാണി കടയില്‍ ജോലി ചെയ്ത് വരികയാണ് സുന്ദരം. ഇയാള്‍ക്കെതിരെ അഭിരാമിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് വിജയകുമാറിനേയും(30) വകവരുത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു.

അഭിരാമിയുടെ വീടിനടുത്തായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത് തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അഭിരാമി ഭര്‍ത്താവിനായി കാത്തിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് വിജയ് വെള്ളിയാഴ്ച്ച എത്തിയില്ല. ശനിയാഴ്ച്ച രാവിലെ വിട്ടില്‍ എത്തിയ വിജയ് വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ വിജയ് അഭിരാമിയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. വീട്ടില്‍ നിന്നും മാറി നിന്നതിനാലാണ് അല്ലാത്തപക്ഷം അഭിരാമി വിജയെയ്യും കൊലപ്പെടുത്തുമായിരുന്നു എന്നു പോലീസ് പറഞ്ഞു.

വാതില്‍ തകര്‍ത്ത് വിജയ് അകത്ത് കയറുകയും കിടക്കയില്‍ കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. ഇവെരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ട് വര്‍ഷം മുമ്പാണ് വിജയ് അഭിരാമിയെ വിവാഹം കഴിച്ചത്. സുന്ദരത്തിനും അഭിരാമിക്കും വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോയംമേട് ബസ് ടെര്‍മിനലിന് സമീപം ഇരുവരും സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തു ബസില്‍ കയറി പോയ സിസിടിവി ദ്യശ്യങ്ങളും പോലീസ് പരിശോധിച്ച് വരുകയാണ്.

mother, kills kids

Ads by Google
Sunday 02 Sep 2018 05.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW