Friday, November 16, 2018 Last Updated 21 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 04.47 PM

അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി ചിത്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി

PM Narendra Modi

ന്യൂഡല്‍ഹി: രാജ്യത്ത് അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി ചിത്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉപരാഷ്ട്രപതി എന്ന നിലയില്‍ തന്റെ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി വെങ്കയ്യ നായിഡു എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏത് ഉത്തരവാദിത്തം ഏറ്റെടുത്താലും ഉള്‍ക്കാഴ്ചയോടെ അവ നിര്‍വഹിക്കുന്ന നേതാവാണ് വെങ്കയ്യ നായിഡു എന്നും അദ്ദേഹം തികഞ്ഞ അച്ചടക്കം പാലിക്കുന്ന നേതാവാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു.

വെങ്കയ്യാജി തികഞ്ഞ അച്ചടക്കമുള്ള നേതാവാണ്. എന്നാല്‍ അച്ചടക്കം പാലിക്കുന്നതിനെ ജനാധിപത്യ വിരുദ്ധമായി ചിത്രീകരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അച്ചടക്കത്തിനായി ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി ചിത്രീകരിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നക്‌സല്‍ ബന്ധം ആരോപിച്ച് സര്‍ക്കാര്‍ വിമര്‍ശകരായ എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തതിനെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

വെങ്കയ്യ നായിഡു ഹൃദയം കൊണ്ട് കര്‍ഷകനാണ്. കൃഷിക്കാരുടേയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിന് വേണ്ടി ആഗ്രഹിക്കുന്ന നേതാവാണ് അദ്ദേഹം. പ്രധാന്‍മന്ത്രി സഡക് യോജന യാഥാര്‍ത്ഥ്യമായത് വെങ്കയ്യ നയിഡുവിന്റെ ശ്രമഫലമായാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂവിങ് ഓണ്‍ മൂവിങ് ഫോര്‍വേഡ്: എ ഇയര്‍ ഇന്‍ ഓഫീസ് എന്ന് പേരിട്ട പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW