തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 4.30നായിരുന്നു യാത്ര. ദുബായ് വഴിയാകും അമേരിക്കയിലേക്ക് എത്തുക. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെ യാത്രയയക്കാന്‍ എയര്‍പ്പോട്ടില്‍ ഡിജിപി ലോക്നാഥ് ബഹ്റ എത്തിയിരുന്നു.
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിങ്കളാഴാച്ച പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതീവ രഹസ്യമായാണ് തിരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാഴ്ച്ചത്തേക്കാണ് അദ്ദേഹം അമേരിക്കയില്‍ ചിലവഴിക്കുക. യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ചുമതലകള്‍ ഔദ്യോഗികമായി മറ്റാര്‍ക്കും നല്‍കിയിട്ടില്ല. അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. അതേസമയം, അദ്ദേഹത്തിന്റെ അസ്സാന്നിദ്ധ്യത്തില്‍ ബി.പി. ജയരാജന് മന്ത്രിസഭാ യോഗങ്ങളുടെ അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ചുമതലയും ജയരാജന തന്നെയാണ്.