Sunday, September 02, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 09.33 AM

ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഉന്നതതല സമ്മര്‍ദ്ദം; ശക്തമായ തെളിവുണ്ടായിട്ടും അറസ്റ്റ് വേണ്ടെന്ന് നിലപാടില്‍ ഉന്നത ഉദ്യോഗസ്ഥര്‍

Jalandhar Bishop

കോട്ടയം: കന്യാസ്ത്രിയുടെ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് അന്വേഷണ സംഘത്തിന് കടുത്ത സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. മൊഴികളിലെ വൈരുദ്ധ്യവും ശക്തമായ തെളിവുകളും കൈയ്യില്‍ ഉണ്ടായിട്ടും അറസ്റ്റ് വേണ്ടെന്ന് നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.

കന്യാസ്ത്രിയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള എല്ലാതെളിവുകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതില്‍ വൈദ്യപരിശോധനയുടെ റിപ്പോര്‍ട്ടും കന്യാസ്ത്രിമാരുടെ മൊഴിയും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, ബിഷപ്പ് അന്വേഷണങ്ങളെ വകവയ്ക്കാതെ ആഘോഷ പരിപാടപാടിയില്‍ പങ്കെടുക്കുകയാണ്. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് സംഘം ജലന്തറിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് മൊഴികൂടി പരിശോധിച്ചിട്ട് മതി അറസ്റ്റെന്നാണ് നിര്‍ദ്ദേശം വന്നത്. പിന്നീട് തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയും നടത്തി.

പരിശോധനയില്‍ ബിഷപ്പിന്റെ മൊഴിയിലെ വാസ്തവവിരുദ്ധതയും കണ്ടെത്തിയിരുന്നു. കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മേയ് അഞ്ചിനു കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍, ഇതേദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ മുക്കാല്‍ഭാഗവും തെറ്റാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷുള്ളത്. സെപ്റ്റംബര്‍ പത്തിന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പി കൈമാറും. എന്നിട്ടും അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണ ചുമതലയില്‍നിന്നു മാറിനില്‍ക്കാനാണു ഡിവൈഎസ്പിയുടെ തീരുമാനമെന്നാണു സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW