Monday, November 19, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.59 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ മൂന്നു വരെ

ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ മൂന്നിന്‌ വൈകീട്ട്‌ അഞ്ചു മണി വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതാണ്‌. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌.

പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പറായിരിക്കും. ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകന്‌ താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക്‌ പുതുതായി ഫീസൊടുക്കി സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌.

ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ആറിന്‌ പ്രസിദ്ധീകരിക്കും.

ഡിഗ്രി പ്രവേശനം: മെരിറ്റ്‌ സംവരണ സീറ്റുകളിലേക്കുള്ള ഫൈനല്‍ അലോട്ട്‌മെന്റ്‌

ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്‌മെന്റിന്‌ നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി ഫൈനല്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതാണ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ തിന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ ന്ദന്ദന്ദ.്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌. ഇതിനായി നാലിന്‌ വൈകുന്നേരം അഞ്ചു മണി വരെ പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതാണ്‌.

ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്‌ഷനുകള്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌. ഇതിനായി അപേക്ഷകന്‍ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പറായിരിക്കും.

ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകന്‌ താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
യു.ജി. പ്രോഗ്രാമുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഫൈനല്‍ അലോട്ട്‌മെന്റിലൂടെ ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. മാനേജ്‌മെന്റ്‌/കമ്മ്യൂണിറ്റി ക്വാട്ടാകളിലെ പ്രവേശന നടപടിക്രമങ്ങളും 17നകം പൂര്‍ത്തീകരിക്കേണ്ടതാണ്‌.

പരീക്ഷാഫലം

2018 മേയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ മെഡിക്കല്‍ ബയോകെമിസ്‌ട്രി റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്ക് 12 വരെ അപേക്ഷിക്കാം.

2018 ഫെബ്രുവരിയില്‍ സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. സൈക്കോളജി (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2018 മേയില്‍ സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തിയ എം.ഫില്‍ എജ്യൂക്കേഷന്‍ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2016 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.ജെ.സി. (മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌ പരീക്ഷാഫലം

2018 ജനുവരിയില്‍ നടത്തിയ ഗവേഷണ പ്രോഗ്രാമിനുള്ള പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌ - 2017 പരീക്ഷയുടെ (റഗുലര്‍ സപ്ലിമെന്ററി) ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം. പരീക്ഷാഫലം www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ഇന്റര്‍കോം നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തി

സര്‍വകലാശാലയിലെ എല്ലാ സെക്ഷനുകളിലെ (അഡ്‌മിനിസ്‌ട്രേഷന്‍, എക്‌സാമിനേഷന്‍, അക്കാഡമിക്‌ ഫിനാന്‍സ്‌) ജോലിയും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും, ഇമെയില്‍ ഐഡിയും സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

കേരള

പരീക്ഷ മാറ്റി

നാളെ മുതല്‍ ഏഴ്‌ വരെ നടത്താന്‍ നിശ്‌ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെയുളള എല്ലാ യു.ജി. പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. എല്ലാം പി.ജി പരീക്ഷകളും പ്രഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളും മുന്‍ നിശ്‌ചയിച്ച പ്രകാരം നടക്കുന്നതാണ്‌.

ജര്‍മ്മന്‍ ഡിപ്ലോമ

സര്‍വകലാശാലയുടെ ജര്‍മ്മന്‍ പഠന വകുപ്പ്‌ നടത്തുന്ന ജര്‍മ്മന്‍ ഡിപ്ലോമ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദത്തോടൊപ്പം കേരള സര്‍വകലാശാല ജര്‍മ്മന്‍ പഠനവകുപ്പ്‌ നടത്തുന്ന ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ പാസായിരിക്കണം അപേക്ഷാ ഫോം ജര്‍മ്മന്‍ പഠന വകുപ്പില്‍ നിന്ന്‌ നേരിട്ട്‌ ലഭിക്കും.

വിദൂര വിദ്യാഭ്യാസം ഓണ്‍ലൈന്‍ അപേക്ഷ

വിദൂര വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക്‌ ഓണ്‍ലൈനായി www.sed.keralauniverstiy.ac.in വഴി അപേക്ഷിക്കാം.

ടൈംടേബിള്‍

രണ്ടാം സെമസ്‌റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഡിഗ്രി/പി.ജി പ്രവേശന തീയതി നീട്ടി

സര്‍ക്കാര്‍, എയ്‌ഡഡ്‌, സ്വാശ്രയ കോളജുകള്‍ / സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള (2018-19) അവസാന തീയതി അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാന തീയതി ഏഴ്‌. സ്‌പോര്‍ട്‌സ്‌, കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകള്‍ ഏഴു വരെ കോളജുകളില്‍ സമര്‍പ്പിക്കാം.

പരീക്ഷാ തീയതി നീട്ടി

ബി.ടെക്‌ അഞ്ചാം സെമസ്‌റ്റര്‍ (2013 സ്‌കീം) (പാര്‍ട്ട്‌ ടൈം ഉള്‍പ്പെടെ), ആറാം സെമസ്‌റ്റര്‍ (സപ്ലിമെന്ററി), എട്ടാം സെമസ്‌റ്റര്‍ (റെഗുലര്‍), മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ (സപ്ലിമെന്ററി) പരീക്ഷകളുടെയും അവസാന വര്‍ഷ ബി.എഫ്‌.എ പരീക്ഷയുടെയും മൂന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ബി.കോം, ബി.എസ്‌.സി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കുമുള്ള അവസാന തീയതി ഏഴ്‌ വരെ ദീര്‍ഘിപ്പിച്ചു.

പരീക്ഷാഫീസ്‌

2018 ഒക്‌ടോബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം/എം.എസ്‌.ഡബ്യൂ/എം.പി.എ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മൂന്നിന്‌ ആരംഭിക്കും. പിഴ കൂടാതെ 10 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ ഫൈനോടുകൂടി 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്‌റ്റര്‍ എം.എഫ്‌.എ (പെയിന്റിങ്‌ സ്‌കല്‍പ്പ്‌ച്ചര്‍) ഡിഗ്രി പരീക്ഷ 28 ന്‌ ആരംഭിക്കുന്നു. പരീക്ഷയ്‌ക്ക്‌ പിഴ കൂടാതെ 10 വരെയും 50 രൂപ പിഴയോടെ12 വരെയും 125 രൂപ ഫൈനോടുകൂടി 14 വരെയും അപേക്ഷിക്കാം.

എം.ബി.എ പ്രവേശനം- അവസാന തീയതി നീട്ടി

വിവിധ മാനേജ്‌മെന്റ്‌ പഠനകേന്ദ്രങ്ങളിലേക്ക്‌ 2018-19 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുളള അവസാന തീയതി 10 വരെ നീട്ടിയിരിക്കുന്നു.

സൂക്ഷ്‌മപരിശോധന

2017 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി (സി.ബി.സി.എസ്‌.എസ്‌) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്കായി അപേക്ഷിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി മൂന്നു മുതല്‍ 15 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഇ.ജെ ണ്ടണ്ട സെക്ഷനില്‍ ഹാജരാകേണ്ടതാണ്‌.

Ads by Google
Sunday 02 Sep 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW