Tuesday, November 20, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.54 AM

ഇന്ന്‌ ശ്രീകൃഷ്‌ണ ജയന്തി: ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളും

uploads/news/2018/09/245280/re2.jpg

ഗുരുവായൂര്‍: ഇന്ന്‌ ശ്രീകൃഷ്‌ണ ജയന്തി. കണ്ണന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ ഇന്നലെ വൈകിട്ടോടെ ഗുരുവായൂരില്‍ തുടക്കമായി. ശ്രീകൃഷ്‌ണന്റെ പിറന്നാള്‍ വിളംബരം ചെയ്‌തുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ടു നടന്നു. അഷ്‌ടമിരോഹിണി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍നിന്നു വൈകിട്ട്‌ 4.30ന്‌ പുറപ്പെട്ട ഘോഷയാത്ര രാത്രി ഏഴിനു ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സമാപിച്ചു.
ഗുരുവായൂരപ്പന്റെ ഇന്നത്തെ എഴുന്നള്ളത്ത്‌ സ്വര്‍ണക്കോലത്തിലാണ്‌. രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ്‌ മൂന്നിനും നടക്കുന്ന കാഴ്‌ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തങ്കത്തിടമ്പ്‌ സ്വര്‍ണക്കോലത്തിലാണ്‌ എഴുന്നള്ളിക്കുക. ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും ഏകാദശി, അഷ്‌ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ്‌ സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. പത്തുകിലോ സ്വര്‍ണം ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന കോലത്തില്‍ നടുവിലായി മുരളി ഊതി നില്‍ക്കുന്ന ഉണ്ണിക്കൃഷ്‌ണനും ചുറ്റുഭാഗത്തായി വീരശൃംഖലയും തുറന്ന ഭാഗത്ത്‌ മരതകപ്പച്ചയും സ്വര്‍ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Sunday 02 Sep 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW