Saturday, September 08, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

മുതിര്‍ന്ന സി.പി.എം. നേതാവ്‌ ബി.ജെ.പിയില്‍

uploads/news/2018/09/245208/d3.jpg

അഗര്‍ത്തല: മുതിര്‍ന്ന സി.പി.എം. നേതാവും എം.എല്‍.എയുമായിരുന്ന വിശ്വജിത്ത്‌ ദത്ത (68) ബി.ജെ.പിയില്‍ ചേര്‍ന്നു. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ അഴിമതിയും വിഭാഗീയതയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമാണെന്ന്‌ ആരോപിച്ചാണു കൂടുമാറ്റം.
ത്രിപുര തലസ്‌ഥാനത്തുനിന്ന്‌ അമ്പതു കിലോമീറ്റര്‍ അകലെ കോവൈ പട്ടണത്തില്‍ നടന്ന ചടങ്ങിലാണ്‌ ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്‌. ബി.ജെ.പി. ദേശീയ സെക്രട്ടറിയും ത്രിപുരയുടെ ചുമതലയുള്ള നേതാവുമായ സുനില്‍ ദേവ്‌ധര്‍ ദത്തയെ വരവേറ്റു. സി.പി.എമ്മിലെ ആദര്‍ശവാദിയായ നേതാവാണ്‌ ദത്തയെന്ന്‌ അദ്ദേഹം പറഞ്ഞു. 1964 മുതല്‍ സി.പി.എമ്മിന്റെ സഹയാത്രികനായിരുന്നു ദത്ത. ഇക്കഴിഞ്ഞ ഫെബ്രുവരി 18-നു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കും മുമ്പേ തനിക്കെതിരേ പാര്‍ട്ടിയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന്‌ ദത്ത പറയുന്നു. തന്നെ നിര്‍ബന്ധിപ്പിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ മറ്റൊരു സ്‌ഥാനാര്‍ഥിയെ പകരക്കാരനാക്കി. തെരഞ്ഞെടുപ്പിനു മുമ്പ്‌ ദത്തയുടെ സ്‌ഥാനാര്‍ഥിത്വം തൃപുരയിലെ ഇടതുമുന്നണി ഏകകണ്‌ഠമായി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ എത്തിയപ്പോള്‍ ഈ സീറ്റില്‍ എസ്‌.എഫ്‌.ഐ. നേതാവായ നിര്‍മല്‍ വിശ്വാസ്‌ എത്തി. സി.പി.എം സംസ്‌ഥാന കമ്മിറ്റിയുടെ അറിവോടെ നടന്ന നാടകമായിരുന്നു ഈ നീക്കങ്ങള്‍ക്കു പിന്നിലെന്നാണ്‌ ദത്തയുടെ വാദം. തനിക്ക്‌ അനാരോഗ്യമാണെന്ന കഥ തന്നെ കെട്ടിച്ചമച്ചതാണ്‌. പാര്‍ട്ടിയിലെ വിഭാഗീയതയും ഗൂഢാലോചനയുമാണ്‌ എല്ലാത്തിനും പിന്നില്‍. ആശുപത്രിവാസം തന്നെ നാടകമായിരുന്നെന്നും ഏപ്രില്‍ 18-നു പാര്‍ട്ടിയുടെ എല്ലാ സ്‌ഥാനമാനങ്ങളും രാജിവച്ച ദത്തയുടെ കുറ്റാരോപണം. ദത്തയുടെ ആരോപണങ്ങള്‍ക്കെതിരേ ത്രിപുര ഡെപ്യൂട്ടി സ്‌പീക്കറും സ.പി.എം. നേതാവുമായ പ്രഭിത്ര ഖര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദത്ത അസുഖബാധിനായിരുന്നെന്നും ആരോഗ്യസ്‌ഥിതി വഷളായിരുന്നെന്നും ആര്‍ക്കാണ്‌ അറിയാത്തതെന്നായിരുന്നു പ്രഭിത്രയുടെ മറുചോദ്യം.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW