Monday, November 19, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

ബാങ്കിങ്‌ വീട്ടുപടിക്കല്‍; തപാല്‍ ബാങ്കിന്‌ തുടക്കം

uploads/news/2018/09/245207/d2.jpg

ന്യൂഡല്‍ഹി: ബാങ്കിങ്‌ സേവനം വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്ന തപാല്‍ വകുപ്പിന്റെ പേയ്‌മെന്റ്‌ ബാങ്കിനു തുടക്കം. പേയ്‌മെന്റ്‌ ബാങ്ക്‌ ഇന്നലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്‌തു.
മൂന്നുലക്ഷം പോസ്‌റ്റമാന്മാരുടേയും ഗ്രാമീണ്‍ ഡാക്‌ സേവകരുടേയും സാന്നിധ്യം കൊണ്ട്‌ സമാനതകളില്ലാത്ത ശൃംഖലകളിലൂടെ പ്രവര്‍ത്തിക്കുന്നതാകും തപാല്‍ വകുപ്പിന്റെ ബാങ്ക്‌. ഇന്ത്യന്‍ പോസ്‌റ്റ്‌ പേയ്‌മെന്റ്‌സ്‌ (ഐ.പി.പി.ബി.) ബാങ്കിന്‌ വായ്‌പകളൊഴിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും.
ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. പണമയക്കല്‍ സേവനങ്ങള്‍, മൊബൈല്‍ പേയ്‌മെന്റ്‌സ്‌, കൈമാറ്റം, വില്‍പന, മറ്റു ബാങ്കിങ്‌ സേവനങ്ങളായ എ.ടി.എം./ഡെബിറ്റ്‌ കാര്‍ഡുകള്‍, നെറ്റ്‌ബാങ്കിങ്‌ തേഡ്‌ പാര്‍ട്ടി ഫണ്ട്‌ ട്രാന്‍സ്‌ഫറുകള്‍ തുടങ്ങിയവയും ഉണ്ടാകും. ഒരുലക്ഷം രൂപയ്‌ക്കു മുകളിലുള്ള നിക്ഷേപങ്ങള്‍ പോസ്‌റ്റ്‌ഓഫീസ്‌ സേവിങ്‌സിലേക്കു തനിയെ മാറ്റപ്പെടും. നാലുശതമാനം പലിശ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ക്കു ലഭിക്കും.
17 കോടി പോസ്‌റ്റല്‍ അക്കൗണ്ടുകള്‍ തങ്ങളുടെ രീതിയിലേക്കു മാറ്റാനും ഐ.പി.പി.ബിയ്‌ക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌. വായ്‌പകള്‍, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ തേഡ്‌ പാര്‍ട്ടി ഉല്‍പന്നങ്ങള്‍ക്കുവേണ്ടി പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ എന്നിവയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്‌. നിലവില്‍ 650 ശാഖകളിലും 3250 ആക്‌സസ്‌ പോയിന്റുകളിലുമാണ്‌ തപാല്‍ ബാങ്കിങ്‌ നിലവില്‍ ലഭ്യമാകുന്നത്‌. 2018 ഡിസംബറോടുകൂടി രാജ്യത്തെ 1.55 ലക്ഷം പോസ്‌റ്റ്‌ഓഫീസുകളില്‍ ബാങ്കിങ്‌ സേവനം ലഭിക്കും. ബാങ്കിന്റെ 100 ശതമാനം പ്രവര്‍ത്തനവും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW