Sunday, September 09, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

രഞ്‌ജന്‍ ഗൊഗോയി ചീഫ്‌ ജസ്‌റ്റിസാകും

uploads/news/2018/09/245206/d1.jpg

ന്യൂഡല്‍ഹി: രഞ്‌ജന്‍ ഗൊഗോയി സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസാകും. ദീപക്‌ മിശ്രയുടെ പിന്‍ഗാമിയായി ഒക്‌ടോബര്‍ മൂന്നിനാണു ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി ചുമതലയേല്‍ക്കുക.
ദീപക്‌ മിശ്രയുടെ നടപടികള്‍ക്കെതിരേ ഗൊഗോയി ഉള്‍പ്പെടെയുള്ള സുപ്രീം കോടതി ജഡ്‌ജിമാര്‍ പത്രസമ്മേളനം നടത്തിയത്‌ അസാധാരണ സാഹചര്യം സൃഷ്‌ടിച്ചിരുന്നു. ഗൊഗോയിയുടെ പേര്‌ നിര്‍ദേശിച്ച്‌ ദീപക്‌ മിശ്ര കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കത്തയച്ചതോടെയാണ്‌ ഔദ്യോഗിക സ്‌ഥിരീകരണമുണ്ടായത്‌. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിയാണ്‌ ഗൊഗോയി.
അടുത്ത വര്‍ഷം നവംബര്‍ 17 വരെയാണു ഗൊഗോയിയുടെ കാലാവധി. അസമിലെ പൗരന്‍മാരുടെ ദേശീയ ജനസംഖ്യാ രജിസ്‌റ്റര്‍ സംബന്ധിച്ച കേസ്‌ പരിഗണിച്ചു കൊണ്ടിരിക്കുകയാണു ഗൊഗോയി. ഒക്‌ടോബര്‍ രണ്ടിനാണു ദീപക്‌ മിശ്ര വിരമിക്കുന്നത്‌.
2012 ലാണു ഗൊഗോയി സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റത്‌. അസം സ്വദേശിയായ അദ്ദേഹം 1978 ലാണ്‌ അഭിഭാഷകവൃത്തി ആരംഭിച്ചത്‌. 2001 ഫെബ്രുവരി 28 ന്‌ ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിങ്‌ ജഡ്‌ജിയായി. 2010 പഞ്ചാബ്‌, ഹരിയാന ഹൈക്കോടതിയിലെത്തി. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW