Sunday, January 20, 2019 Last Updated 37 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

വനിതാ ജഡ്‌ജിമാര്‍ മാത്രമുള്ള ബെഞ്ച്‌ അഞ്ചിന്‌ കേസ്‌ പരിഗണിക്കും

uploads/news/2018/09/245205/d7.jpg

ന്യൂഡല്‍ഹി: അടുത്ത ബുധനാഴ്‌ച സുപ്രീം കോടതിയെ കാത്തിരിക്കുന്നത്‌ അസുലഭ മുഹൂര്‍ത്തമാണ്‌, ചരിത്രത്തിന്റെ ആവര്‍ത്തനം. സുപ്രീം കോടതിയിലെ വനിതാ ജഡ്‌ജിമാര്‍ മാത്രമടങ്ങിയ ബെഞ്ച്‌ അന്നു കേസുകള്‍ പരിഗണിക്കും. ഇതിനു മുമ്പ്‌ 2013-ലാണ്‌ ആദ്യമായി വനിതാ ബെഞ്ച്‌ കേസ്‌ പരിഗണിച്ചത്‌. ജസ്‌റ്റിസുമാരായ ഗ്യാന്‍ സുധാ മിശ്ര, രഞ്‌ജന പ്രകാശ്‌ ദേശായി എന്നിവരായിരുന്നു അന്ന്‌ ബെഞ്ചിലുണ്ടായിരുന്നത്‌. ജസ്‌റ്റിസുമാരായ ആര്‍. ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ്‌ ഇക്കുറി അതിനു നിയോഗം.
കഴിഞ്ഞമാസമാണ്‌ ഇന്ദിര ബാനര്‍ജി സുപ്രീം കോടതി ജസ്‌റ്റിസായി ചുമതലയേറ്റത്‌. ഇതോടെ സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി സിറ്റിങ്‌ വനിതാ ജഡ്‌ജിമാരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. സ്വാതന്ത്ര്യലബ്‌ദിക്കുശേഷം രാജ്യത്തെ പരമോന്നത കോടതിയിലേക്കു നിയോഗിക്കപ്പെടുന്ന എട്ടാമത്‌ വനിതാ ജഡ്‌ജി കൂടിയാണ്‌ ഇന്ദിര ബാനര്‍ജി. ജസ്‌റ്റിസ്‌ ഫാത്തിമാ ബീവിക്കു പിന്നാലെ ജസ്‌റ്റിസുമാരായ സുജാത മനോഹര്‍, രുമാ പാല്‍, ഗ്യാന്‍ സുധ മിശ്ര, രഞ്‌ജന പ്രകാശ്‌ ദേശായി, ആര്‍. ഭാനുമതി, ഇന്ദു മല്‍ഹോത്ര എന്നിവരാണ്‌ മറ്റ്‌ ഏഴുപേര്‍.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW