Wednesday, June 05, 2019 Last Updated 26 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

സ്‌റ്റാലിന്റെ പാദം വന്ദിക്കരുത്‌: അണികളോട്‌ ഡി.എം.കെ.

uploads/news/2018/09/245204/d6.jpg

ചെന്നൈ: കരുണാനിധിയുടെ വിയോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷനായ എം.കെ. സ്‌റ്റാലിന്റെ കാല്‍ തൊട്ട്‌ വന്ദിക്കുകയോ ഹാരമണിയിക്കുകയോ ചെയ്യേണ്ടതില്ലെന്നു ഡി.എം.കെ. ആത്മാഭിമാനം കാത്തു സൂക്ഷിക്കാനായി അദ്ദേഹത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വണക്കം എന്ന വാക്ക്‌ ഉപയോഗിച്ചാല്‍ മതിയെന്നാണ്‌ പാര്‍ട്ടി പറയുന്നത്‌.
നല്ല രാഷ്‌ട്രീയ സംസ്‌കാരം രൂപീകരിക്കാന്‍ അടിമത്തത്തിന്റെ അടയാളമായ കാല്‍തൊട്ട്‌ വന്ദിക്കല്‍ ഒഴിവാക്കണമെന്ന്‌ പാര്‍ട്ടി പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.കെ. സ്‌റ്റാലിന്റെ കാല്‍തൊട്ടു വന്ദിക്കാതെ അച്ചടക്കവും അന്തസും സംരക്ഷിക്കണമെന്നു പാര്‍ട്ടി നേതൃത്വം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. സ്‌റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ അണികള്‍ വിവിധ ഹാരങ്ങള്‍ കൊണ്ട്‌ അദ്ദേഹത്തെ മൂടിയിരുന്നു.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW